പൂവൻതുരുത്ത് സ്വദേശി കൊവിഡ് ബാധിച്ചു മരിച്ചു; മരണം സംഭവിച്ചത് കൊവിഡ് സ്ഥിരീകരിച്ച് പത്താം ദിവസം; സംസ്‌കാരം വ്യാഴാഴ്ച; മരിച്ചത് പൂവൻതുരുത്തിലെ കടയുടമ
തേർഡ് ഐ ബ്യൂറോ
കോട്ടയം: കൊവിഡ് ബാധിച്ച് പത്തു ദിവസമായി ചികിത്സയിലായിരുന്ന പൂവൻതുരുത്ത് സ്വദേശി മരിച്ചു. പൂവൻതുരുത്ത് ജിഷ വില്ലയിൽ പി.ജെ ജോസഫാ(ബാബൂ -65) ജനറൽ ആശുപത്രിയിൽ മരിച്ചത്. ഇദ്ദേഹത്തിന് എവിടെ നിന്നാണ് രോഗം ബാധിച്ചതെന്നു ഇനിയും സ്ഥിരീകരിക്കാൻ സാധിച്ചിട്ടില്ല.
സെപ്റ്റംബർ 12 നാണ് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നു ബാബുവിനെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്നു നടത്തിയ പരിശോധനയിൽ ഇദ്ദേഹത്തിന്റെ മകനും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. സ്ഥിതി ഗുരുതരമായതോടെ മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്കു ഇദ്ദേഹത്തെ മാറ്റി. എന്നാൽ, ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് മൃതദേഹം വ്യാഴാഴ്ച രാവിലെ 11 ന് പള്ളം സി.എസ്.ഐ പള്ളിയിൽ നടക്കും. ഭാര്യ – ശോഭനാ. മക്കൾ – ജിഷ, ജിനേഷ്. മരുമകൻ – ജോബി.
Third Eye News Live
0