സ്പോണ്‍സര്‍ഷിപ്പ് തുക കൈമാറി അദാനി ഗ്രൂപ്പ്; ആഗോള അയ്യപ്പ സംഗമത്തിന് ഇതുവരെ കിട്ടിയത് നാല് കോടി

Spread the love

തിരുവനന്തപുരം: ആഗോള അയ്യപ്പ സംഗമത്തിന്റെ സ്പോണ്‍സർഷിപ്പ് തുക കൈമാറി അദാനി ഗ്രൂപ്പ്.

video
play-sharp-fill

ഒരു കോടി രൂപ ദേവസ്വം ബോർഡിന് നല്‍കി. സ്പോണ്‍സർഷിപ്പ് തുകയായി ഇതുവരെ കിട്ടിയത് 4 കോടി. ഇനിയും കണ്ടെത്തേണ്ടത് ഒരു കോടി.

അതേസമയം, ഉപകരാർ ബില്ലുകള്‍ നല്‍കാൻ ട്രിപ്പിള്‍ ഐസിക്ക് ദേവസ്വം ബോർഡ് നോട്ടീസ് നല്‍കി. ആഗോള അയ്യപ്പ സംഗമത്തിന്‍റെ ചെലവായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് സമര്‍പ്പിച്ച ചെലവിനെ ന്യായീകരിച്ച്‌ ഊരാളുങ്കലിന് കീഴിലെ ട്രിപ്പിള്‍ ഐസി നേരത്തെ രംഗത്തെത്തിയിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

7.11 കോടിയാണ് ചെലവായി നല്‍കിയത്. ഇത് ന്യായീകരിച്ച്‌ ദേവസ്വം കമ്മീഷണര്‍ക്കാണ് സ്ഥാപനം തിങ്കളാഴ്ച കത്ത് നല്‍കിയത്. ഓഡിറ്റര്‍ തങ്ങളുടെ വാദം കേട്ടില്ലെന്ന് കത്തില്‍ പറയുന്നു. എന്നാല്‍ ഈ കണക്ക് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് കഴിഞ്ഞ ദിവസം തള്ളിയിരുന്നു.

തുക കുറയ്ക്കണമെന്ന് ആവശ്യത്തില്‍ സ്ഥാപനം തുടര്‍ ചര്‍ച്ച നടത്തും. 4.99 കോടി രൂപമാത്രമേ അനുവദിക്കാനാകൂ എന്നാണ് ബോര്‍ഡ് നിലപാട്.