video

00:00

മകന്റെ ക്രൂരമർദ്ദനത്തിനിരയായ വൃദ്ധമാതാപിതാക്കളെ മറ്റ് മക്കൾക്കും വേണ്ട ; ഒടുവിൽ സ്‌നേഹവീട് അഭയം നൽകി

മകന്റെ ക്രൂരമർദ്ദനത്തിനിരയായ വൃദ്ധമാതാപിതാക്കളെ മറ്റ് മക്കൾക്കും വേണ്ട ; ഒടുവിൽ സ്‌നേഹവീട് അഭയം നൽകി

Spread the love

സ്വന്തം ലേഖകൻ

ആലപ്പുഴ: മകന്റെ ക്രൂര മർദ്ദനത്തിനിരയായ വൃദ്ധമാതാപിതാക്കളെ മറ്റ് മക്കൾക്കും വേണ്ട. ഒടുവിൽ സ്‌നേഹ വീട് അഭയം നൽകി. മാവേലിക്കര ചുനക്കരയിൽ മകന്റെ മർദ്ദനത്തിന് ഇരയായ വൃദ്ധ മാതാപിക്കളെയാണ് സ്‌നേഹ വീട് ഏറ്റെടുത്തത്. ചുനക്കര പഞ്ചായത്തും നൂറനാട് പൊലീസും ചേർന്നാണ് ഭവാനിയമ്മയെയും ഭർത്താവ് രാഘവൻ നായരെയും ചുനക്കര പഞ്ചായത്തിന്റെ സ്‌നേഹവീട്ടിലേക്ക് മാറ്റിയത്. ഇവരുടെ ചെലവ് ഇനി പൂർണ്ണമായും പഞ്ചായത്ത് വഹിക്കും.

കഴിഞ്ഞ ദിവസമാണ് ഇവരുടെ മൂത്തമകൻ ബാലകൃഷ്ണനെ അമ്മയെ ക്രൂരമായി മർദ്ദിച്ചതിന് പൊലീസ് അറസ്റ്റ് ചെയ്തത്. തുടർന്ന് വൃദ്ധമാതാപിതാക്കളുടെ സംരക്ഷണം ഏറ്റെടുക്കാൻ ബുദ്ധിമുട്ടുണ്ടെന്ന് മറ്റ് രണ്ട് മക്കളും പഞ്ചായത്തിനെ അറിയിച്ചു. ഏറെ നാളായി ബാലകൃഷണന്റെ ഉടമസ്ഥയിലുള്ള വീട്ടിലാണ് ഇരുവരും കഴിഞ്ഞിരുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാൽ ഇടയ്ക്ക് നോക്കാനെത്തുന്ന മകൻ അമ്മയെ ക്രൂരമായി മർദ്ദിക്കും. സ്വത്തിനെച്ചൊല്ലിയായിരുന്നു മർദ്ദനം. ദേഹമാസകലം പരിക്കേറ്റ ഭവാനിയമ്മയെയും അവശനിലയിലായിരുന്ന രാഘവൻ നായരെയും പൊലീസാണ് മാവേലിക്കര താലൂക്ക് ആശുപത്രിയിൽ എത്തിച്ച് ചികിത്സ നൽകിയത്.