
കണ്ണൂർ : കൊട്ടിയൂരിൽ മധ്യവയസ്കനെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. കൊട്ടിയൂർ നെല്ലിയോടി പടിഞ്ഞാറെ നഗറിലെ കല്ലംതോട്ടിൽ വിജയനെ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
നെല്ലിയോടി നഗറിലെ ആളുകളാണ് ശനിയാഴ്ച്‌ച രാവിലെ തോട്ടിൽ മൃതദേഹം കണ്ടെത്തിയത്. തുടർന്ന് പഞ്ചായത്ത് അംഗത്തെയും പോലീസിനെയും വിവരം അറിയിക്കുകയായിരുന്നു.
കേളകം എസ് ഐ വി.വി ശ്രീജേഷിൻ്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. കലിങ്കിന് മുകളിൽ നിന്ന് തോട്ടിലേക്ക് വീണ് മരണപ്പെട്ടതാകാം എന്നാണ് പോലീസിൻറെ നിഗമനം. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group