തേങ്ങ പെറുക്കുന്നതിനിടയിൽ പാമ്പിൻ്റെ കടിയേറ്റ വയോധികൻ മരിച്ചു

Spread the love

മഞ്ചേശ്വരം : വീട്ടുവളപ്പിൽ നിന്നു തേങ്ങ പെറുക്കുന്നതിനിടയിൽ മൂർഖൻ പാമ്പിൻ്റെ കടിയേറ്റ് വയോധികൻ മരിച്ചു.

video
play-sharp-fill

കാസർകോട്, പൈവളിഗെ, കുരുടപ്പദവ് പറേക്കോടി ഹൗസിൽ കൃഷ്‌ണപ്പമൂല്യ (72)യാണ് മരിച്ചത്. ചൊവ്വാഴ്‌ച വൈകുന്നേരം നാലര മണിയോടെ വീട്ടുവളപ്പിൽ വീണു കിടന്ന തേങ്ങ പെറുക്കുന്നതിനിടയിലാണ് പാമ്പ് കടിയേറ്റത്.

കൃഷ്‌ണപ്പമൂല്യയെ ഉടൻ ഉപ്പളയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. നില ഗുരുതരമായതോടെ പ്രഥമ ശുശ്രൂഷ നൽകിയ ശേഷം മംഗളൂരുവിലെ ആശുപത്രിയിലേക്ക് കൊണ്ടു പോയെങ്കിലും വഴിമധ്യേ മരണം സംഭവിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മഞ്ചേശ്വരം പൊലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തു. ഭാര്യ: രത്നാവതി. മക്കൾ: പ്രേമ, വാരിജ, സുജാത, ജനാർദ്ദന.