
പാലക്കാട്: അട്ടപ്പാടി ഗൂളിക്കടവ് ഫാത്തിമ മാതാ പള്ളിയിൽ പെൺ വേഷം ധരിച്ച് കയറിയ ആൾ പിടിയിൽ. ചുരിദാർ ധരിച്ചാണ് യുവാവ് പള്ളിയിലെത്തിയത്. അഗളി പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തു.
റോമിയോ എന്നാണ് പൊലീസിനോട് പേര് പറഞ്ഞത്. ഇയാളുടെ കയ്യിൽ ഫോണോ മറ്റ് തിരിച്ചറിയൽ രേഖകളോ ഇല്ലെന്ന് പൊലീസ് പറയുന്നു. മദ്യപിച്ച് കിടന്നുറങ്ങിയതെന്ന് ഇയാൾ പൊലീസിന് മൊഴി നൽകി.