
പി സി ജോർജിനെതിരെ ആഞ്ഞടിച്ച് വനിത കമ്മീഷൻ; കേരളത്തിലെ സ്ത്രീകൾ പരസ്യമായി പ്രതികരിക്കണമെന്ന് എം.സി ജോസഫൈൻ
സ്വന്തം ലേഖകൻ
കോഴിക്കോട് : പൂഞ്ഞാർ എം.എൽ.എ പി സി ജോർജിനെതിരെ ആഞ്ഞടിച്ച് വനിത കമ്മീഷൻ അധ്യക്ഷ എം.സി ജോസഫൈൻ രംഗത്ത്. പിസി ജോർജിനെ നിയമസഭ എത്തിക്‌സ് കമ്മിറ്റിയിൽ നിന്ന് മാറ്റണമെന്നാണ് വനിത കമ്മീഷന്റെ ആവശ്യം. കന്യാസ്ത്രീയെ അപമാനിച്ച ജോർജിനെതിരെ കമ്മീഷൻ നൽകിയ പരാതി ജോർജ് അടങ്ങിയ കമ്മിറ്റി പരിഗണിക്കരുതെന്ന് ജോസഫൈൻ ആവശ്യപ്പെട്ടു. നിരന്തരം സ്ത്രീത്വത്തെ അപമാനിക്കുന്ന ജോർജിനെതിരെ കേരളത്തിലെ സ്ത്രീകൾ പരസ്യമായി പ്രതികരിക്കണമെന്നും കമ്മീഷൻ അധ്യക്ഷ ആവശ്യപ്പെട്ടു. സിസ്റ്റർ ലൂസി കളപ്പുരയോട് സഭാ നേതൃത്വം വീണ്ടും പ്രതികാരം ചെയ്താൽ വനിത കമ്മീഷൻ ഇടപെടുമെന്ന് എം സി ജോസഫൈൻ വ്യക്തമാക്കി.
Third Eye News Live
0