
തിരുവനന്തപുരം : ശബരിമല സന്നിധാനത്ത് തീർത്ഥാടന കാലത്ത് നിയോഗിച്ചിരുന്ന ദിവസവേതനക്കാർ പല തവണയായി വീട്ടിലേക്ക് അയച്ചത് ലക്ഷങ്ങള്‍, സംഭവത്തില്‍ അന്വേഷണം ആരംഭിച്ച് ദേവസ്വം വിജിലൻസ്.
എല്ലാ ദിവസവേതനക്കാരുടെയും മുഴുവൻ അക്കൗണ്ട് വിവരങ്ങളും പരിശോധിക്കുകയാണ് വിജിലൻസ്. സന്നിധാനത്തെ രണ്ട് ബാങ്കും പോസ്റ്റ് ഓഫീസ് വഴിയും ജീവനക്കാർ ദിവസവും പണം അയച്ചു എന്നാണ് കണ്ടെത്തല്‍.
ദിവസവേതനക്കാർക്കുള്ള പണം സീസണ്‍ കഴിഞ്ഞ് അക്കൗണ്ടിലേക്ക് നേരിട്ടാണ് ദേവസ്വം നല്‍കുന്നത്. അതിനു മുൻപുതന്നെ വലിയ തുക അയച്ചെങ്കില്‍ അത് അനധികൃത സമ്പാദ്യമെന്നാണ് വിജിലൻസ് വിലയിരുത്തല്‍.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group


