സർക്കാരിന്റെ പിന്തുണ; സന്നിധാനത്തേക്ക് 13 യുവതികൾ കൂടി

സർക്കാരിന്റെ പിന്തുണ; സന്നിധാനത്തേക്ക് 13 യുവതികൾ കൂടി

സ്വന്തം ലേഖകൻ

പത്തനംതിട്ട : സർക്കാരിന്റെ പിന്തുണയോടെ സന്നിധാനത്തേക്ക് പതിമൂന്ന് യുവതികൾ കൂടി. ഇന്റലിജൻസ് റിപ്പോർട്ടിനെയും, വിശ്വാസികളുടെ വികാരത്തെയും വെല്ലുവിളിച്ച് വീണ്ടും സംസ്ഥാന സർക്കാർ യുവതികളെ ശബരിമലയിൽ പ്രവേശിപ്പിക്കാൻ ശ്രമിക്കുന്നു. കണ്ണൂരിൽ നിന്നുള്ള 13 യുവതികളാണ് മല ചവിട്ടാൻ സംരക്ഷണം ആവശ്യപ്പെട്ട് പമ്പ പൊലീസ് സ്റ്റേഷനിൽ എത്തിയിരിക്കുന്നത്. ഇവർക്ക് സംരക്ഷണം നൽകി ശബരിമലയിൽ എത്തിക്കാനാണോ ശ്രമമെന്ന മാദ്ധ്യമങ്ങളുടെ ചോദ്യത്തിനോട് പൊലീസ് ഉദ്യോഗസ്ഥർ പ്രതികരിച്ചില്ല.

സർക്കാരിന്റെ അറിവോടെയാണ് ഈ നീക്കമെന്നാണ് ആരോപണം. കൃത്യമായ വിവരങ്ങൾ നൽകുന്നില്ലെങ്കിലും പൊലീസ് പമ്പയിൽ കനത്ത സുരക്ഷ ഒരുക്കിയിട്ടുണ്ട്. വൻ പൊലീസ് സന്നാഹം ഒരുക്കി വിശ്വാസികളെ നേരിടാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്. അതേ സമയം വിശ്വാസികളും ജാഗ്രതയോടെ ഈ ഭാഗങ്ങളിൽ എത്തിയിട്ടുണ്ട്. ശബരിമലയിൽ യുവതികളെ പ്രവേശിപ്പിക്കാൻ സർക്കാരും, പൊലീസും ശ്രമിച്ചാൽ കാര്യങ്ങൾ കൈവിട്ടുപോകുമെന്ന കേന്ദ്ര ഇന്റലിജൻസിന്റെ വിഭാഗത്തിന്റെ മുന്നറിയിപ്പ് അവഗണിച്ചാണ് സംസ്ഥാന സർക്കാർ ശബരിമലയിൽ യുവതികളെ പ്രവേശിപ്പിക്കാൻ ശ്രമിക്കുന്നതെന്നാണ് വിശ്വാസികളുടെ ആരോപണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group