video
play-sharp-fill

പിഎസ്‌സി വീണ്ടും വെട്ടിലേക്ക് ; ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ഒന്നാം റാങ്കുകാരിയെ മാറ്റി മറ്റൊരു കുട്ടിക്ക് നിയമനം

പിഎസ്‌സി വീണ്ടും വെട്ടിലേക്ക് ; ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ഒന്നാം റാങ്കുകാരിയെ മാറ്റി മറ്റൊരു കുട്ടിക്ക് നിയമനം

Spread the love

സ്വന്തം ലേഖകൻ

തിരുവനന്തപുരം:പിഎസ്‌സിയ്ക്ക് വീണ്ടും തിരിച്ചടി. ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ഒന്നാം റാങ്കുകാരിയെമാറ്റി പകരം മറ്റൊരു കുട്ടിക്ക് നിയമനം നടത്തി.

ചട്ടങ്ങൾ കാറ്റിൽ പറത്തി പിഎസ്‌സി വീണ്ടും ക്രമക്കേട് കാണിച്ച് അനധികൃത നിയമനം നടത്തിയിരിക്കുകയാണ്.ആരോഗ്യവകുപ്പിൽ ക്ലിനിക്കൽ സൈക്കോളജിസ്റ്റ് (എൻ.സി.എ-എസ്.സി) തസ്തികയിൽ ഒന്നാം റാങ്കിലെത്തിയ ഉദ്യോഗാർഥിയെ പുറത്താക്കി അപ്ലൈഡ് സൈക്കോളജി ബിരുദധാരിയെ ഒന്നാം റാങ്കിലേക്ക് തിരുകി കയറ്റിയെന്നാണ് ആക്ഷേപം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഒരുവിഭാഗം ഉദ്യോഗാർഥികൾ പി.എസ്.സി ചെയർമാനും അംഗങ്ങൾക്കും പരാതി നൽകിയിട്ടുണ്ട്. 2017 ആഗസ്റ്റ് 20നാണ് ഈ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചത്. 2018 ജൂലൈ 12ന് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ഒരു ഒഴിവ് മാത്രം റിപ്പോർട്ട് ചെയ്ത തസ്തികയിൽ എറണാകുളം സ്വദേശി കെ. സേതുലക്ഷ്മിക്കായിരുന്നു ഒന്നാം റാങ്ക്. ഒരു വർഷം കഴിഞ്ഞിട്ടും നിയമനശിപാർശ ലഭിക്കാത്തതിനെ തുടർന്ന് പി.എസ്.സിയുമായി ബന്ധപ്പെട്ടപ്പോഴാണ് മറ്റൊരു ഉദ്യോഗാർഥിക്ക് നിയമനം നൽകിയതായി അറിയാൻ കഴിഞ്ഞത്.

റാങ്ക് ലിസ്റ്റിൽ കൂട്ടിച്ചേർക്കലോ ഒഴിവാക്കലോ നടത്തണമെങ്കിൽ ഒഴിവാക്കപ്പെടുന്ന റാങ്കുകാരന് കാരണം കാണിക്കൽ നോട്ടീസ് നൽകണമെന്നതാണ് നടപടിക്രമം. എന്നാൽ ഇത്തരം നടപടി പാലിക്കാതെയാണ് പ്രത്യേകം അഭിമുഖം നടത്തി റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചത്.

പ്രാഥമിക അന്വേഷണത്തിൽ ഉദ്യോഗസ്ഥർക്ക് ഗുരുതര വീഴ്ച സംഭവിച്ചെന്ന് പി.എസ്.സി കണ്ടെത്തിയെങ്കിലും ഇടതുപക്ഷ അനുഭാവികളായ ഉന്നതർക്കെതിരെ നടപടിയെടുക്കാൻ മടിക്കുകയാണ്.

നിയമനം റദ്ദാക്കണമെന്നാവശ്യപ്പെട്ട് കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിച്ചിരിക്കുകയാണ് മുൻ റാങ്ക് പട്ടികയിൽ ഇടംപിടിച്ച ഉദ്യോഗാർഥികൾ.