വീണ്ടുമൊരു ഇന്ത്യ-പാക് വിവാഹത്തിന് കളമൊരുങ്ങുന്നു
സ്വന്തം ലേഖിക
ഇസ്ലാമാബാദ്: ഹരിയാന സ്വദേശിയായ ഷാമിയ അർസൂ എന്ന യുവതിയെ അടുത്ത മാസം ദുബായിൽ വച്ച് താൻ വിവാഹം ചെയ്യാൻ പോകുകയാണെന്ന വാർത്തകളോട് പ്രതികരിച്ച് പാക് ക്രിക്കറ്റ് താരം ഹസൻ അലി.
ദുബായിൽ സ്ഥിര താമസമാക്കിയ ഷാമിയ അർസൂ എയ്റോനോട്ടിക്കൽ എഞ്ചിനീയർ ആണ്. ഒരു സ്വകാര്യ എയർലൈൻ കമ്ബനിയിൽ ജോലി ചെയ്യുന്നു. ജെറ്റ് എയർവേസിലെ ജോലിക്കു ശേഷമാണ് അർസൂ എമിറേറ്റ്സിൽ എത്തുന്നത്. ഇവർ ഫരീദാബാദിലെ മാനവ് രച്ന യൂണിവേഴ്സിറ്റിയിലാണ് പഠനം പൂർത്തിയക്കിയത്. അഭ്യൂഹങ്ങൾ ശരി വച്ച് യുവതിയുടെ സഹോദരനും രംഗത്തെത്തിയിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
പക്ഷേ വിവാഹം ഉറപ്പിച്ചിട്ടില്ലെന്നും രണ്ടു കുടുംബങ്ങളും പരസ്പരം കണ്ടതിനു ശേഷം ഇക്കാര്യത്തിൽ തീരുമാനമെടുക്കുമെന്നാണ് അലി ട്വിറ്ററിൽ കുറിച്ചത്.
ഹരിയാനയിലെ നുഹ് ജില്ലയിലെ ചന്ദേനി ഗ്രാമത്തിലാണ് അർസുവിന്റെ കുടുംബം. സഹീർ അബ്ബാസ്, മൊഹ്‌സിൻ ഖാൻ, ഷോയിബ് മാലിക് എന്നിവർക്ക് ശേഷം ഇന്ത്യയിൽ നിന്നം വിവാഹം കഴിക്കുന്ന നാലാമത്തെ പാക്കിസ്ഥാൻ ക്രിക്കറ്റ് താരമായിരിക്കും അലി. പാക്കിസ്ഥാൻ ഓൾറൗണ്ടറായിരുന്ന ഷുഐബ് മാലിക്കിന്റെയും ഇന്ത്യൻ ടെന്നീസ് താരം സാനിയ മിർസയുടെയും വിവാഹം വാർത്തകളിൽ നിറഞ്ഞിരുന്നു. പാക്കിസ്ഥാനിലെ ബഹാവുദ്ദീൻ സ്വദേശിയായ ഹസൻ അലി രാജ്യത്തിനായി അരങ്ങേറ്റം കുറിച്ചത് 2016 ലാണ്.