കേരളത്തില്‍ ഇനിയും പ്രളയം വരും ; ആലപ്പുഴയിലും എറണാകുളം നഗരത്തിലെയും പലയിടങ്ങളും താമസയോഗ്യമല്ലാതാകും; താനൂര്‍ ബോട്ട് അപകടം, ഡോ. വന്ദനയുടെ മരണം എന്നിവയ്ക്ക് പിന്നാലെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി വീണ്ടും മുരളി തുമ്മാരിക്കുടി
സ്വന്തം ലേഖകൻ
തിരുവനന്തപുരം: കേരളത്തില്‍ ഇനിയും പ്രളയം വരുമെന്ന് മുരളി തുമ്മാരിക്കുടി.
താനൂര്‍ ബോട്ട് അപകടം, ഡോ. വന്ദനയുടെ മരണം എന്നിവയെ കുറിച്ച് മുൻപ്മു രളി തുമ്മാരക്കുടി എഴുതിയ ഫേസ്ബുക്ക് പോസ്റ്റുകള്‍ ഈ അപകടങ്ങള്‍ക്ക് ശേഷം വലിയ ചര്‍ച്ചയായിരുന്നു. അത്തരത്തില്‍ ഞെട്ടിക്കുന്ന ഒന്ന് തന്നെയാണ് അദ്ദേഹം ഇപ്പോള്‍ തുറന്നു പറഞ്ഞിരിക്കുന്നതും.
Whatsapp Group 1 | Whatsapp Group 2 |Telegram Group
2018 ല്‍ അനുഭവപ്പെട്ട പ്രളയത്തെക്കാള്‍ വലിയതൊന്ന് ഇനി അനുഭവപ്പെടും എന്ന് അദ്ദേഹം പറയുന്നു. കാലാവസ്ഥ വ്യതിയാനത്തിന്റെ ഫലമായി മഴ തുടര്‍ച്ചയായി ഇടവേളകള്‍ ഇല്ലാതെ പെയ്യും. പെട്ടന്ന് മഴപെയ്യുന്നത് കൊണ്ട് മണ്ണ് ഇടിച്ചലും നഗരങ്ങളില്‍ വെളളപൊക്കവുമുണ്ടാകും.
എല്ലാവര്‍ഷങ്ങളിലും വെളളക്കെട്ടുകള്‍ രൂപപ്പെടും. ആലപ്പുഴയിലും എറണാകുളം നഗരത്തിലെയും പലയിടങ്ങളും താമസയോഗ്യമല്ലാതാകും. 2050 ഓടെ എറണാകുളത്തെ ഹെെക്കോടതി, ജനറല്‍ ഹോസ്പിറ്റല്‍ ഉള്‍പ്പെടെയുളള ഇടങ്ങള്‍ വെളളത്തിലാകും. ഇത് നേരത്തെ ശാസ്ത്രീയമായി പ്രഡിക്റ്റ് ചെയ്യപ്പെട്ടതാണ്. അത് മുന്നില്‍ കണ്ടു വേണം പ്രവര്‍ത്തിക്കാന്‍.
ഇനി ചര്‍ച്ചയാവുക ഫ്ളാറ്റുകളിലെ അപകടമായിരിക്കും. പണ്ട്കാലത്ത് വീടുകളില്‍ വിളക്ക് വച്ച് പ്രാര്‍ത്ഥിക്കുക, മെഴുക് തിരി കത്തിക്കുക തുടങ്ങിയ ശീലങ്ങള്‍ അപാര്‍ട്ട്മെന്റുകള്‍ കൊണ്ടുവരുന്നുണ്ട്. അത് അപാര്‍ട്ട്മെന്റുകളില്‍ അനുയോജ്യമല്ല. യാതൊരു പരിശീലനവും മോക്ട്രല്ലും ആര്‍ക്കും ലഭിക്കുന്നുമില്ല. അതിനാല്‍ തന്നെ അപാര്‍ട്ടുമെന്റുകള്‍ക്ക് അനുയോജ്യമല്ലാതെ ചെയ്യുന്ന പല പ്രവൃത്തികളും കാരണം തീപിടിത്തം ഉണ്ടാകാനും പലര്‍ക്കും ജീവന് നഷ്ടമാകാന്‍ കാരണമാകുമെന്നും മുരളി തുമ്മാരക്കുടി പ്രതികരിച്ചു.
കേരളത്തില്‍ ഇന്ന് ഏത് മേഖലയിലും അന്യസംസ്ഥാനത്തൊഴിലാളികളെ നിങ്ങള്‍ക്ക് കാണാന്‍ സാധിക്കും എന്നാല്‍ വരും വര്‍ഷങ്ങളില്‍ കേരളത്തില്‍ വരുന്ന അന്യസംസ്ഥാനത്തൊഴിലാളികളുടെ എണ്ണം കുറയും. കാരണം കേരളത്തില്‍ ജനസംഖ്യ കുറഞ്ഞ് വരും. കൂടാതെ +2 പാസായ വിദ്യാര്‍ത്ഥികള്‍ വിദേശങ്ങളിലേക്ക് പഠിക്കാന്‍ പോവുകയും അവിടെ സ്ഥിരതാമസമാക്കാനുളള ശ്രമങ്ങള്‍ നടത്തുകയുമാണ്. പണ്ട് കേരളത്തില്‍ നിന്ന് കൂടുതല്‍ ആളുകള്‍ പോയിരുന്നത് ഗള്‍ഫിലേക്കാണ്. അവിടെ നിന്ന് പണം കേരളത്തിലേക്ക് അയച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ അവര്‍ പോകുന്നത് യുഎസ്, യുകെ പോലുളള ഇടങ്ങളിലേക്കാണ്.
അവിടെ നിന്ന് അവര്‍ പണം ഇങ്ങോട്ടേക്ക് നല്‍കേണ്ട ആവശ്യം പലപ്പോഴും വരാറില്ല. അവര്‍ അവിടെ സ്ഥിരതാമസമാക്കാനുളള ശ്രമങ്ങളിലാണ്. നല്ലൊരു ജീവിതം അവിടെ ലഭിക്കുമെങ്കില്‍ അവര്‍ അവിടെ തന്നെ സ്ഥിരതാമസമാക്കുകയല്ലെ ചെയ്യൂ. ഇവിടെ ജനസംഖ്യ കുറയും, വിദേശത്ത് നിന്ന് പണം വരുന്നത് കുറയും, ഇവിടെ നിന്ന് ആളുകള്‍ വിദേശത്തേക്ക് പോകുന്നതോടെ തൊഴില്‍ കുറയും പിന്നെയെന്തിനാണ് അന്യസംസ്ഥാന തൊഴലാളികള്‍ കേരളത്തില്‍ വരുന്നത്. കേരളത്തിന്റെ വിദ്യാഭ്യാസ രീതിയില്‍ ചില മാറ്റങ്ങള്‍ വരുത്തിയാല്‍ വിദേശത്തേക്കുളള വിദ്യാര്‍ത്ഥികളുടെ പോക്കിന് ചെറിയൊരു ശമനമുണ്ടാകും.
സെക്രട്ടറിയേറ്റിലെ തീപിടിത്തിന് പ്രധാന കാരണം, സെക്രടറിയേറ്റ് ഇരിക്കുന്ന കെട്ടിടം തന്നെയാണ്. വെെദ്യുതി വരുന്നതിന് മുമ്ബേ നിര്മ്മിച്ചതാവും ആ കെട്ടിട്ടം. അതിന്റെ പല ഭാഗങ്ങളിലും ആ കാലപ്പഴക്കമുണ്ട്. കൂടാതെ കൂട്ടിയിട്ടിരുക്കുന്ന ഫയലുകള്‍, കടലാസുകള്‍ ഇതിന്റെ ഇടയില്‍ വെദ്യുതി ചിലപ്പോള്‍ ചായ വയ്ക്കുന്ന കെറ്റില്‍ ഒക്കെ ഉപയോഗിക്കാനുളള സാധ്യത. മരത്തിന്റെ പഴയ നിര്‍മിതി ഉള്‍കൊളളുന്നു. ഒരു ഷോര്‍ട് സെര്‍ക്യൂട്ട് ഉണ്ടായാല്‍ അപകടം നടക്കും. ഒരു തീപിടത്തിന് ഇതൊക്കെ ഘടകങ്ങളാണ്. ഇത്രയും പ്രാധ്യാനമുളള കെട്ടിടം പല രേഖകളും സൂക്ഷിച്ചുവച്ചിരിക്കുന്ന കെട്ടിടത്തെ കൂടുതല്‍ ഉത്തരവാദിത്തോടെ കാണേണ്ടതുണ്ട്.