കുവൈത്തില്‍ വീണ്ടും തീപിടുത്തം ; മെഹബൂലയിലെ ഇരുനില കെട്ടിടത്തിലാണ് തീ പിടിച്ചത്,9 ഇന്ത്യക്കാര്‍ക്ക് പരുക്ക്; മൂന്നുപേരുടെ നില ഗുരുതരം

Spread the love

കേരളത്തെയാകെ കണ്ണീരിലാഴ്ത്തിയ കുവൈത്ത് മംഗഫയിലെ തീപിടുത്തത്തിന്റെ ഞെട്ടല്‍ മാറും മുൻപ് കുവൈത്തില്‍ വീണ്ടും തീപിടുത്തം. മെഹബൂലയിലെ കെട്ടിടത്തിലാണ് തീ പിടുത്തമുണ്ടായത്.

തീപിടുത്തത്തില്‍ 9 പേര്‍ക്ക് പരുക്കേറ്റു. അവരെ അദാന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരുക്കേറ്റവരില്‍ മൂന്നുപേരുടെ നില ഗുരുതരമാണ്. പരുക്കേറ്റവരില്‍ എല്ലാവരും ഇന്ത്യക്കാരാണെന്നാണ് റിപ്പോര്‍ട്ട്.

മെഹബൂലയിലെ ബ്ലോക്ക് ഒന്നിലാണ് ഇന്ന് രാവിലെ തീപിടുത്തമുണ്ടായത്. തീ നിയന്ത്രണവിധേയമാക്കിയതായി ഫയര്‍ ഫോഴ്‌സ് അറിയിച്ചു. രക്ഷാപ്രവര്‍ത്തനം പൂര്‍ത്തിയായിട്ടുണ്ട്. രണ്ടുനില കെട്ടിടത്തിലേക്കാണ് തീ പടര്‍ന്നുകയറിയത്. തീ പടരുന്നതുകണ്ട് താഴേക്ക് ചാടിയ മൂന്നുപേരുടെ നില ഗുരുതരമായി തുടരുകയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group