play-sharp-fill
വീണ്ടും ധോണി വീണു: കൊൽക്കത്തയ്‌ക്കെതിരെയും ചെന്നൈയ്ക്ക് തോൽവി; ഇക്കുറി തോറ്റത് പത്തു റണ്ണിന്

വീണ്ടും ധോണി വീണു: കൊൽക്കത്തയ്‌ക്കെതിരെയും ചെന്നൈയ്ക്ക് തോൽവി; ഇക്കുറി തോറ്റത് പത്തു റണ്ണിന്

സ്‌പോട്‌സ് ഡെസ്‌ക്

ദുബായ്: ഇന്ത്യൻ ടീമിന്റെ നീലക്കുപ്പായം അഴിച്ചു വച്ചെങ്കിലും, ചെന്നൈയുടെ മഞ്ഞയിൽ മിന്നൽ നീക്കങ്ങളും ഹെലിക്കോപ്റ്റർ ഷോട്ടുകളും കാത്തിരുന്ന ആരാധകരെ നിരാശയിലാക്കി മഹേന്ദ്ര സിങ് ധോണിയും ചെന്നൈയും വീണു. ധോണി അടക്കമുള്ള മധ്യനിര തകർന്നതോടെയാണ് കൊൽക്കത്തയ്‌ക്കെതിരെ പത്തു റണ്ണിന്റെ തോൽവി.


20 ഓവറിൽ നിന്ന് ചെന്നൈയ്ക്ക് 157 റൺസാണ് 5 വിക്കറ്റ് നഷ്ടത്തിൽ നേടാനായത്. കഴിഞ്ഞ മത്സരത്തിലേത് പോലെ ഓപ്പണർമാർ തന്നെ ചെന്നൈയെ വിജയത്തിലേക്ക് നയിക്കുമെന്ന് തോന്നിപ്പിച്ച തരത്തിലാണ് ഫാഫ് ഡു പ്ലെസിയും ഷെയിൻ വാട്‌സണും ബാറ്റിംഗ് ആരംഭിച്ചതെങ്കിലും നാലാം ഓവറിൽ 10 പന്തിൽ 17 റൺസ് നേടിയ ഫാഫിനെ ക്യാപ്റ്റൻ ദിനേശ് കാർത്തിക്കിന്റെ കൈകളിലെത്തിച്ച് ശിവം മാവി കൊൽക്കത്തയ്ക്ക് ആദ്യ ബ്രേക്ക് ത്രൂ നൽകി പവർപ്ലേയിൽ ചെന്നൈയ്ക്ക് കൊൽക്കത്തയെക്കാൾ വെറും 2 റൺസ് മാത്രമായിരുന്നു അധികം. 6 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 54 റൺസാണ് ടീം നേടിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഡു പ്ലെസിയ്ക്ക് പകരം ക്രീസിലെത്തിയ റായിഡുവും വേഗത്തിൽ സ്‌കോറിംഗ് നടത്തിയപ്പോൾ പത്തോവറിൽ ചെന്നൈ സൂപ്പർ കിംഗ്‌സ് 90 റൺസ് നേടി. 13ാം ഓവറിലെ ആദ്യ പന്തിൽ അമ്ബാട്ടി റായിഡുവിന്റെ വിക്കറ്റ് ചെന്നൈയ്ക്ക് നഷ്ടമാകുകയായിരുന്നു. 69 റൺസ് കൂട്ടുകെട്ടിന് ശേഷമാണ് 30 റൺസ് നേടിയ റായിഡു മടങ്ങിയത്. കമലേഷ് നാഗർകോടിയ്ക്കാണ് വിക്കറ്റ്.

അതെ ഓവറിൽ തന്നെ 39 പന്തിൽ നിന്ന് ഷെയിൻ വാട്‌സൺ തന്റെ അർദ്ധ ശതകം നേടി. അവസാന 7 ഓവറിൽ 67 റൺസായിരുന്നു ആ ഘട്ടത്തിൽ ചെന്നൈ നേടേണ്ടിയിരുന്നത്. ക്രീസിൽ അർദ്ധ ശതകം തികച്ച ഷെയിൻ വാട്‌സണും ഒരു റൺസ് നേടിയ എംഎസ് ധോണിയുമായിരുന്നു ക്രീസിൽ.

സുനിൽ നരൈൻ എറിഞ്ഞ അടുത്ത ഓവറിലെ ആദ്യ പന്തിൽ അർദ്ധ ശതകം നേടിയ ഷെയിൻ വാട്‌സൺ വിക്കറ്റിന് മുന്നിൽ കുടുങ്ങുകയായിരുന്നു. അമ്ബയറുടെ തീരുമാനം വാട്‌സൺ പുനഃപരിശോധിക്കുവാൻ ആവശ്യപ്പെട്ടുവെങ്കിലും തേർഡ് അമ്ബയർ ഓൺ ഫീൽഡ് അമ്ബയറുടെ തീരുമാനം ശരിവെച്ചു.

16ാം ഓവറിൽ സുനിൽ നരൈനെ ഒരു സിക്‌സും ഫോറും പറത്തി സാം കറൻ മത്സരത്തിൽ വീണ്ടും ചെന്നൈയ്ക്ക് പ്രതീക്ഷ നൽകി. ഇതോടെ അവസാന നാലോവറിൽ ലക്ഷ്യം 44 റൺസായി മാറി. നരൈന്റെ ആദ്യ മൂന്ന് പന്തുകളിൽ നിന്ന് മൂന്ന് റൺസ് മാത്രം വന്നപ്പോൾ ഓവർ അവസാനിച്ചപ്പോൾ 14 റൺസ് ആണ് കൊൽക്കത്ത നേടിയത്.

വരുൺ ചക്രവർത്തിയുടെ ഓവറിൽ ഒരു ബൗണ്ടറി നേടിയെങ്കിലും ധോണിയെ ക്ലീൻ ബൗൾഡ് ചെയ്ത് ചക്രവർത്തി അന്തിമ വിജയം നേടുകയായിരുന്നു. 11 റൺസായിരുന്നു ധോണിയുടെ സംഭാവന. ഓവറിൽ നിന്ന് 5 റൺസ് മാത്രം നൽകിയാണ് വരുൺ ചക്രവർത്തി ധോണിയുടെ വലിയ വിക്കറ്റ് നേടിയത്.

അടുത്ത ഓവറിൽ ആദ്യമായി മത്സരത്തിൽ പന്തെറിയാനെത്തിയ ആൻഡ്രേ റസ്സൽ സാം കറന്റെ വിക്കറ്റ് നേടി മത്സരം ചെന്നൈയ്ക്ക് കൂടുതൽ ദുഷ്‌കരമാക്കി. 11 പന്തിൽ 17 റൺസാണ് സാം കറൻ നേടിയത്. ഓവറിൽ നിന്ന് വെറും 3 റൺസ് വന്നപ്പോൾ ചെന്നൈയ്ക്ക് അവസാന രണ്ടോവറിൽ 36 റൺസ് നേടേണ്ടതായി വന്നു.

നരൈൻ എറിഞ്ഞ ഓവറിൽ രണ്ട് ബൗണ്ടറി മാത്രം ചെന്നൈ ബാറ്റ്‌സ്മാന്മാർ നേടിയപ്പോൾ അവസാന ഓവറിലെ ലക്ഷ്യം 26 റൺസായി മാറി. കേധാർ ജാഥവ് നേരിട്ട അവസാന ഓവറിലെ ആദ്യ മൂന്ന് പന്തിൽ ഒരു റൺസ് മാത്രം താരം നേടിയപ്പോൾ ജഡേജ അവസാന മൂന്ന് പന്തിൽ ഒരു സിക്‌സും രണ്ട് ഫോറും സഹിതം 14 റൺസ് നേടിയെങ്കിലും ലക്ഷ്യം 10 റൺസ് അകലെയായി ചെന്നൈയ്ക്ക് കീഴടങ്ങേണ്ടി വന്നു.