വീണ്ടും കോപ്പിയടിച്ച് ദീപ ടീച്ചർ: ഇത്തവണ അടിച്ചു മാറ്റിയത് സ്വന്തം വിദ്യാർത്ഥിനിയുടെ വരികൾ; തെളിവ് സഹിതം പിടിച്ചതോടെ വരികൾ മാറ്റി തടിതപ്പി

വീണ്ടും കോപ്പിയടിച്ച് ദീപ ടീച്ചർ: ഇത്തവണ അടിച്ചു മാറ്റിയത് സ്വന്തം വിദ്യാർത്ഥിനിയുടെ വരികൾ; തെളിവ് സഹിതം പിടിച്ചതോടെ വരികൾ മാറ്റി തടിതപ്പി


സ്വന്തം ലേഖകൻ

കൊച്ചി: കേരള വർമ്മ കോളേജിലെ അധ്യാപികയായ ദീപാ നിശാന്തിനെതിരെ വീണ്ടും കോപ്പിയടി വിവാദം. ഇത്തവണ ഫേസ്ബുക്ക് ബയോ കോപ്പിയടിച്ചെന്നാണ് കേരള വർമ്മ കോളേജിലെ പൂർവിദ്യാർത്ഥിയായ സംഗീത സുഷമാ സുബ്രമഹ്ണ്യന്റെ ആരോപണം. കേരള വർമയിലെതന്നെ പൂർവ വിദ്യാർത്ഥിയായ ശരത് ചന്ദ്രന്റെ കവിതയാണ് ദീപാ നിശാന്ത് ബയോ ആയി നൽകിയിരുന്നത്. കടപ്പാട് വയ്ക്കാതെയാണ് ബയോ നൽകിയിരുന്നത്. ഇത് വൻ വിമർശനത്തിന് കാരണമായതോടെ ഫേസ്ബുക്കിലെ ബയോ ദീപാ നിശാന്ത് നീക്കി. നേരത്തെ കവി എസ് കലേഷിന്റെ കവിത ദീപാ നിശാന്ത് സ്വന്തം പേരിൽ അധ്യാപക സംഘടനയുടെ സർവ്വീസ് മാസികയിൽ പ്രസിദ്ധീകരിച്ചിരുന്നു. ഇത് വിവാദമായതോടെ ദീപ വാർത്തകളിൽ നിറഞ്ഞിരുന്നു. പിന്നീട് ദീപ തന്നെ കലേഷിനോട് മാപ്പും പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ അടുത്ത കോപ്പിയടി വിവാദം കൂടി ഉയർന്നു വന്നത്.

സംഗീതയുടെ ഫേസ്ബുക്ക് പോസ്റ്റ്:

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ദീപാ നിശാന്ത് ടീച്ചർ, ഈ വരികൾ താങ്കളുടെ ബയോ ആയി കണ്ടതു കൊണ്ടു തന്നെയാണ് ഞാൻ ഈ പോസ്റ്റ് ഇട്ടത്, ഞാൻ കേരളവർമ്മയിൽ പഠിക്കുമ്‌ബോൾ കേട്ടു പരിചയിച്ച ഈ വരികൾ താങ്കളുടേത് അല്ലെന്ന് എനിക്ക് ഉറപ്പായിരുന്നു. അത് ശരത് ചന്ദ്രൻ എഴുതിയതാണെന്ന് ഒരു ഉറപ്പിനാണ് ഞാൻ ഇവിടെ പോസ്റ്റ് ചെയ്തത് . താങ്കളെ ഫോളോ ചെയ്യുന്ന പലരും അത് താങ്കളുടേതായി തെറ്റിധരിക്കുന്നു എന്നതും ഈ പോസ്റ്റിനു കാരണമായി. തെറ്റിധരിച്ചവരുടെ ധാരണ മാറിക്കോട്ടെ ടീച്ചറെ, താങ്കളെ പോലെ പ്രശസ്തയായ, എഴുത്തുകാരികൂടിയായ വ്യക്തി, അറിയപ്പെടാത്ത ഒരു യുവ കവി, കോളേജ് പഠനകാലത്ത്, യുവജനോത്സവത്തോടനുബന്ധിച്ച മത്സരത്തിൽ എഴുതിയ ഒരു കവിതയിലെ രണ്ടു വരികൾ എടുത്ത് ബയോ ആക്കുമ്‌ബോൾ, താങ്കളെ ഫോളോ ചെയ്യുന്ന ആരാധകർ അത് മാം എഴുതിയത് ആണെന്ന് വിചാരിച്ചെങ്കിൽ അത് അവരുടെ പ്രശ്‌നം എന്ന് പറഞ്ഞ് ഒഴിയുന്നത് ധാർമികതകയല്ല. ആശാനും ഒഎൻവിയും ഒന്നുമല്ലാ ഇതെഴുതിയത്, ഈ വരികൾ എഴുതിയ, താങ്കൾ പഠിച്ച, ഇപ്പോൾ പഠിപ്പിക്കുന്ന അതെ കേരള വർമയിൽ ( 2005 2008 ഫിസിക്‌സ് ബാച്ച് ) പഠിച്ച ശരത് ചന്ദ്രന് അദ്ദേഹത്തിന്റെ കവിതയുടെ ക്രെഡിറ്റ് ഒരു സാഹിത്യകാരിയും , സാഹിത്യ അധ്യാപികയുമായ താങ്കൾ കൊടുക്കും എന്ന് ഞാൻ വിശ്വസിക്കുന്നു.