
ഇതെന്റെ മരണമൊഴി; പൊലീസിനെ ഫോണിൽ വിളിച്ചറിയിച്ച ശേഷം യുവാവ് ആത്മഹത്യ ചെയ്തു; തൊടുപുഴ സിഐ തന്നെ കള്ളക്കേസിൽ കുടുക്കിയെന്നാരോപിച്ചാണ് യുവാവിന്റെ ആത്മഹത്യ; ഫോൺ സംഭാഷണം പുറത്ത്
സ്വന്തം ലേഖകൻ
തിരുവനന്തപുരം: കള്ളക്കേസിൽ കുടുക്കിയെന്നാരോപിച്ച് പൊലീസിനെ ഫോണിൽ വിളിച്ചറിയിച്ച ശേഷം യുവാവ് തൂങ്ങി മരിച്ചു. തിരുവനന്തപുരം വെങ്ങാനൂര്‍ സ്വദേശി അമല്‍ജിത്താ(28) ണ് ജീവനൊടുക്കിയത്. കള്ളക്കേസില്‍ കുടുക്കി പീഡിപ്പിച്ചതിനെ തുടര്‍ന്നാണ് ആത്മഹത്യ ചെയ്യുന്നതെന്നും യുവാവ് പൊലീസിനെ അറിയിച്ചു.
വിഴിഞ്ഞം പൊലീസിനെയാണ് ഇയാള്‍ ഫോണില്‍ വിളിച്ച് കാര്യങ്ങള്‍ പറഞ്ഞത്. പൊലീസ് യുവാവിനെ പരമാവധി പിന്തിരിപ്പിക്കാന്‍ ശ്രമിക്കുന്നതും ഓഡിയോയില്‍ കേള്‍ക്കാം.
Whatsapp Group 1 | Whatsapp Group 2 |Telegram Group

തന്റെ രണ്ടാമത്തെ ഭാര്യ ഗര്‍ഭിണിയായപ്പോള്‍ ആക്രമിച്ച യുവാവിനെ തടഞ്ഞതിന് പൊലീസ് തന്റെ പേരില്‍ കള്ളക്കേസ് എടുത്തതാണ് താന്‍ മരിക്കാന്‍ കാരണമെന്ന് യുവാവ് പറയുന്നു. തൊടപുഴ സിഐക്കെതിരെയാണ് യുവാവിന്റെ പരാതി.
ഈ ഫോണ്‍ കോള്‍ കഴിയുന്നതോടെ താന്‍ ആത്മഹത്യ ചെയ്യുമെന്നും ഇയാള്‍ പൊലീസിനെ അറിയിച്ചു. പൊലീസിനെ വിളിച്ച ശേഷം ഫോണിലെ കോണ്ടാക്ട് ലിസ്റ്റിലുള്ളവര്‍ക്ക് താന്‍ ആത്മഹത്യ ചെയ്യുകയാണെന്ന സന്ദേശം സെന്റ് ചെയ്ത ശേഷം തൂങ്ങിമരിക്കുകയായിരുന്നു. ഫോണ്‍വിളിക്ക് പിന്നാലെ പൊലീസ് ഇയാളെ കണ്ടെത്താന്‍ ശ്രമം നടത്തിയിരുന്നെങ്കിലും ഫലമുണ്ടായില്ല.