
യുവതിയെ ഇടിച്ചിട്ട ശേഷം കാർ നിർത്താതെ പോയി ; സി സി ടി വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ച് പോലീസ്
കൊല്ലം : കൊല്ലം ചിതറയില്‍ യുവതിയെ ഇടിച്ചിട്ട ശേഷം കാർ നിർത്താതെ പോയി. അപകടത്തിൽ ചിതറ മുള്ളിക്കാട് സ്വദേശി മീരയ്ക്കാണ് പരുക്കേറ്റത്.
മുള്ളിക്കാട് ജംഗ്ഷന് സമീപം കഴിഞ്ഞ ദിവസം വൈകിട്ടായിരുന്നു സംഭവം നടന്നത്. റോഡ് സൈഡിലുള്ള വീട്ടിൽനിന്ന് റോഡിലേക്ക് കയറി നടന്ന യുവതിയെ ഈ വഴി വന്ന കാർ ഇടിച്ചിട്ട ശേഷം നിർത്താതെ പോവുകയായിരുന്നു.
സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. ഈ ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് ചിതറ പൊലീസ് അന്വേഷണം ആരംഭിച്ചു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

Third Eye News Live
0