
എമ്പുരാന് ശേഷം ഇനി എന്ത്? വിഷു കൊഴിപ്പിക്കാൻ മൂന്ന് വമ്പൻ ചിത്രങ്ങൾ
എമ്പുരാൻ നൽകിയ ആവേശം അവിടെ നിൽക്കട്ടെ. ആ പുത്തനുണർവിന് ശേഷം ഇതാ വിഷു ചിത്രങ്ങൾ എത്തുന്നു.മമ്മൂട്ടിച്ചിത്രം ‘ബസൂക്ക’, നസ്‌ലിന്റെയും ടീമിന്റെയും ‘ആലപ്പുഴ ജിംഖാന’, ബേസിൽ ജോസഫിന്റെ ‘മരണമാസ്’ എന്നിവയാണ് മലയാളത്തിലെ വിഷു റിലീസുകൾ.വിഷുവിനു പിന്നാലെ ഈസ്റ്ററിനും ഏപ്രിൽ മാസം ഒടുവിലും നിരവധി ചിത്രങ്ങൾ തീയറ്ററിൽ എത്തുന്നുണ്ട്. ആരാധകരെ തെല്ലൊന്നുമല്ല മമ്മൂട്ടിയുടെ ചിത്രം ആവേശത്തിലാക്കുന്നത്. കളക്ഷൻ വാരിക്കോട്ടിയ എമ്പുരാന് പിന്നാലെ വിഷു ചിത്രങ്ങളും എത്തുന്നതോടെ, സിനിമ മേഖലയിൽ എമ്പാടുമുള്ള പ്രതിസന്ധികൾക്ക് അറുതി വരുമെന്നാണ് സിനിമ പ്രവർത്തകരുടെ കണക്കുകൂട്ടൽ.
തിരക്കഥാകൃത്ത് കലൂർ ഡെന്നീസിന്റെ മകൻ സംവിധാനം ചെയ്യുന്ന ബസുക്കയിലെ നായകനാണ് മമ്മൂട്ടി.ഒരുകാലത്ത് ഹിറ്റ് കോംബോ ആയിരുന്നു മമ്മൂട്ടിയും തിരക്കഥാകൃത്ത് കലൂർ ഡെന്നീസും.ഗൗതം വാസുദേവ മേനോൻ, ബാബു ആൻ്റണി, നീത പിള്ള, ഷൈൻ ടോം ചാക്കോ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം ഏപ്രിൽ 10 നാണ് തീയറ്ററുകളിൽ എത്തുന്നത്.
ഖാലിദ് റഹ്‌മാന്റെ സംവിധാനത്തിൽ നസ്ലൻ നായകനാകുന്ന ആലപ്പുഴ ജിംഖാനയാണ് ഈ വിഷുവിന് തിയേറ്ററുകളിലെത്തുന്ന മറ്റൊരു ചിത്രം.കോമഡി, ആക്ഷൻ, ഇമോഷൻ എന്നിവ കലർന്ന ഒരു കംപ്ലീറ്റ് എന്റെർറ്റൈനെറായി എത്തുന്ന ചിത്രത്തിൽ ലുക്മാൻ അവറാൻ,ഗണപതി എസ്, പൊതുവാൾ, സന്ദീപ് പ്രദീപ്,അനഘ രവി, തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.തല്ലുമാലയ്ക്ക് ശേഷം ഖാലിദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ആലപ്പുഴ ജിംഖാന.ചിത്രത്തിന്റെ ട്രെയിലറും പാട്ടുകളും ഇതിനോടകം തന്നെ ആരാധകരുടെ ഹിറ്റ് ലിസ്റ്റിൽ ഉൾപ്പെട്ടുകഴിഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

മലയാളത്തിലെ ഹിറ്റ് മെഷിൻ എന്നറിയപ്പെടുന്ന ബേസിൽ ജോസഫിന്റെ മരണമാസ്’ എന്ന ചിത്രവും വിഷുവിന് എത്തുന്നുണ്ട്.നവാഗതനായ ശിവപ്രസാദ് സംവിധാനം ചെയ്യുന്ന ചിത്രം നിർമ്മിച്ചത് നടൻ ടൊവിനോ തോമസ് ആണ്. ഈ ചിത്രത്തിലെ പാട്ടുകൾ ഇതിനകം ശ്രദ്ധ നേടി കഴിഞ്ഞു.ചിത്രത്തിൽ സുരേഷ് കൃഷ്ണ, രാജേഷ് മാധവൻ, സിജു സണ്ണി, പുളിയനം പൗലോസ്, ബാബു ആന്റണി, അനിഷ്‌മ അനിൽകുമാർ എന്നിവരും വേഷമിടുന്നു.ഏപ്രിൽ 10നു തന്നെ മരണമാസ്സ് തിയേറ്ററുകളിൽ എത്തുന്നുണ്ട്….