62 വർഷങ്ങൾക്ക് ശേഷം വിദേശ നിക്ഷേപങ്ങള്‍ക്ക് പച്ച കൊടിയുമായി ക്യൂബ

Spread the love

ഹവാന: രാജ്യത്തെ ആഭ്യന്തര വ്യാപാര മേഖലയിലെ വിദേശനിക്ഷേപത്തെ ക്യൂബ സ്വാഗതം ചെയ്തു. കഴിഞ്ഞ 62 വർഷത്തിനിടയിൽ(1959ന് ശേഷം) ഇതാദ്യമായാണ് ക്യൂബൻ സർക്കാർ വിദേശനിക്ഷേപത്തെ സ്വാഗതം ചെയ്യുന്നത്. തിങ്കളാഴ്ച രാത്രിയാണ് ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം നടന്നത്.

video
play-sharp-fill

ക്യൂബയിൽ ഭാഗികമായോ പൂർണ്ണമായോ നിക്ഷേപം നടത്താൻ വിദേശ നിക്ഷേപകർക്ക് ഈ ഭേദഗതി അനുവദിക്കും. എല്ലാ പരിശോധനകളും പൂർത്തിയാക്കിയ ശേഷം മാത്രമേ വിദേശികൾക്ക് അവസരം നൽകൂ എന്നും സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.