play-sharp-fill
കോട്ടയത്ത് മഴയ്ക്ക് പിന്നാലെ ആഫ്രിക്കൻ ഒച്ചുകളും തലപൊക്കി; ശല്യം രൂക്ഷമെന്ന് നാട്ടുകാർ, വരുന്നത് എം.ജി റോഡിൽ നിന്നുള്ള കണ്ടെയ്‌നറുകളിൽനിന്നും, ഇവയുടെ സ്രവം സ്പർശിച്ചാൽ ത്വക്ക് രോ​ഗങ്ങൾക്കും മസ്തിഷ്ക ജ്വരത്തിനും സാധ്യത; ജാ​ഗ്രത വേണമെന്ന് അധികൃതർ

കോട്ടയത്ത് മഴയ്ക്ക് പിന്നാലെ ആഫ്രിക്കൻ ഒച്ചുകളും തലപൊക്കി; ശല്യം രൂക്ഷമെന്ന് നാട്ടുകാർ, വരുന്നത് എം.ജി റോഡിൽ നിന്നുള്ള കണ്ടെയ്‌നറുകളിൽനിന്നും, ഇവയുടെ സ്രവം സ്പർശിച്ചാൽ ത്വക്ക് രോ​ഗങ്ങൾക്കും മസ്തിഷ്ക ജ്വരത്തിനും സാധ്യത; ജാ​ഗ്രത വേണമെന്ന് അധികൃതർ

കോട്ടയം: കനത്ത മഴയ്ക്ക് പിന്നാലെ ജില്ലയിൽ ആഫ്രിക്കൻ ഒച്ചുകളും തലപൊക്കി തുടങ്ങി. ഇവയുടെ പുറംതോട് ശംഖുപോലെയാണ്. ഇതു കുട്ടികളിൽ കൗതുകമുണർത്താൻ സാധ്യതയുണ്ട്.

എന്നാൽ, കുട്ടികൾ ഇവയുടെ അടുത്ത് പോകാതിരിക്കാൻ ശ്രദ്ധിക്കണം. ഇവയുടെ സ്രവം സ്പർശിക്കുകയോ ദേഹത്ത് ആവുകയോ ചെയ്താൽ ത്വക്ക് രോ​ഗങ്ങളും മസ്തിഷ്ക ജ്വരവും ബാധിക്കാൻ സാധ്യതയുണ്ട്. കുട്ടികൾക്കും മുതിർന്നവർക്കും നല്ല കരുതൽ വേണമെന്ന് അധികൃതതർ പറയുന്നു.

പ്രതികൂല കാലാവസ്ഥയിൽ മൂന്ന് വർഷം വരെ മണ്ണിനടിയിൽ ഒളിച്ചിരിക്കുന്ന ഇവയെ നശിപ്പിക്കുക അത്ര എളുപ്പവുമല്ല. കോട്ടയം കോടിമത ടി.ബി റോഡിന് സമീപത്തായുള്ള വീടുകളിൽ ഇവയുടെ ശല്യം രൂക്ഷമാണ്. പുറത്തേക്ക് ഇറങ്ങാൻ കഴിയാത്ത സ്ഥിതിയാണെന്ന് പ്രദേശവാസികൾ പറയുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എം.ജി റോഡിൽ നിന്നുള്ള കണ്ടെയ്‌നറുകളിൽ നിന്നാണ് ഒച്ചുകൾ എത്തുന്നത്. ഉപ്പ് വിതറി കൊല്ലുക അസാദ്ധ്യമാണെന്ന് നാട്ടുകാർ പറയുന്നു.

ലോകത്തിലെ ഏറ്റവും വലിയ ഒച്ചെന്ന് കരുതപ്പെടുന്ന ഇവയ്ക്ക് കൃഷിയുൾപ്പെടെ എന്തും നശിപ്പിക്കാൻ കഴിയും. ചേമ്പ്, ചേന, ഇഞ്ചി, വെണ്ട, ചീര, പയർ, വാഴ തുടങ്ങിയവയുടെ ഇലകൾ ഒച്ചുകൾ തിന്നുതീർക്കുകയാണെന്ന് കർഷകർ പറയുന്നു.

ഉപ്പ്, ബ്ലിച്ചിംഗ് പൗഡർ എന്നിവ വിതറുക. പഴത്തൊലി, പപ്പായ, ഇല എന്നിവയിൽ മൈദ പുരട്ടിവച്ചാൽ ഇവ ആകർഷിക്കപ്പെടും. പിന്നീട് പുകയില കഷായം തളിച്ച് കൊല്ലാം. പുകയില കഷായം നേരിട്ടും പ്രയോഗിക്കാം.