
കോട്ടയത്ത് ആഫ്രിക്കന്‍ ഒച്ചിൻ്റെ ശല്യം രൂക്ഷം ; കാര്‍ഷികവിളകളെ കൂട്ടമായി ആക്രമിക്കുന്ന ഇവയെ തുരത്താനാവാതെ പാട്പെട്ട് കർഷകർ
കോട്ടയം : മഴ തുടങ്ങിയതോടെ കോട്ടയം ജില്ലയുടെ പലഭാഗത്തും ആഫ്രിക്കന്‍ ഒച്ചിന്റെ ശല്യം രൂക്ഷം. കാര്‍ഷികവിളകളെ കൂട്ടമായി ആക്രമിക്കുന്ന ഇവയെ തുരത്താനുള്ള ബദ്ധപ്പാടിലാണ് ഇപ്പോൾ കോട്ടയത്തെ കര്‍ഷകര്‍.
വാഴ, കപ്പ, പച്ചക്കറികള്‍, പൂച്ചെടികള്‍ എന്നു വേണ്ട, തെങ്ങിനുപോലും ഉപദ്രവകാരിയാണ് ഈ ഒച്ചുകള്‍. വളരെ വേഗത്തില്‍ പെറ്റു പെരുകുന്ന ആഫ്രിക്കന്‍ ഒച്ചുകള്‍ എത്രവട്ടം നശിപ്പിച്ചാലും വീണ്ടും കൂടി വരുകയാണെന്ന് കര്‍ഷകര്‍ പറയുന്നു.
സാധാരണ ഉപ്പ് വിതറിയാണ് ഇവയെ തുരത്തുന്നത്. തൊട്ടു പിന്നാലെ ഇവ അത്രയും തന്നെ പെരുകുകയാണ്. ജില്ലയില്‍ പാലാ, ഭരണങ്ങാനം ഭാഗത്തെ മീനച്ചിലാറിനോട് ചേര്‍ന്നുള്ള പുരയിടങ്ങിലാണ് ഒച്ചുകള്‍ വ്യാപകമായിരിക്കുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

എല്ലാവര്‍ഷവും ഇത്തരത്തില്‍ ആഫ്രിക്കന്‍ ഒച്ചു ശല്യം ഉണ്ടാകാറുണ്ടെങ്കിലും അധികൃതരുടെ ഭാഗത്തുനിന്ന് ഇവയെ തുരത്താന്‍ വേണ്ടത്ര നടപടികള്‍ ഉണ്ടാകാറില്ല. കര്‍ഷകര്‍ക്ക് ചാക്കുകണക്കിന് ഉപ്പു വാങ്ങി വിതറി ഇവയെ തുരത്താനുള്ള പരിശ്രമത്തിലാണ്.