മരുത വനത്തില്‍ ആഫ്രിക്കൻ പന്നിപ്പനി; നിരീക്ഷണം ശക്തമാക്കാൻ മൃഗ സംരക്ഷണ വകുപ്പിന് നിര്‍ദേശം; കാട്ടുപന്നികളുടെ ജ‍ഡം കണ്ടെത്തിയാല്‍ ശാസ്ത്രീയമായി മാത്രം സംസ്കരിക്കാൻ ജീവനക്കാര്‍ക്ക് പരിശീലനം

Spread the love

മലപ്പുറം: നിലമ്പൂര്‍ വഴിക്കടവ് മരുത വനത്തില്‍ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ മുൻകരുതലുമായി വനംവകുപ്പ്.

video
play-sharp-fill

കാട്ടുപന്നികളുടെ ജ‍ഡം കണ്ടെത്തിയാല്‍, ശാസ്ത്രീയമായി മാത്രം സംസ്കരിക്കാൻ ജീവനക്കാര്‍ക്ക് പരിശീലനം തുടങ്ങി. പ്രദേശത്തെ പന്നി ഫാമുകളില്‍ നിരീക്ഷണം ശക്തമാക്കാൻ വനംവകുപ്പ് മൃഗ സംരക്ഷണ വകുപ്പിനോടും നിര്‍ദേശിച്ചു.

മനുഷ്യരിലേക്കോ, മറ്റു മൃഗങ്ങളിലേക്കോ ആഫ്രിക്കൻ പന്നിപ്പനി പടരാൻ സാധ്യതയില്ല. എന്നാല്‍, പന്നിഫാമുകളിലേക്ക് രോഗമെത്തിയാല്‍ ചുരുങ്ങിയത് ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള വളര്‍ത്തു പന്നികളെയെങ്കിലും നശിപ്പിക്കേണ്ടി വന്നേക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഒക്ടോബര്‍ ആദ്യ ആഴ്ചയിലാണ് മരുത വനത്തില്‍ കാട്ടുപന്നികളെ കൂട്ടമായി ചത്തനിലയില്‍ കണ്ടെത്തിയത്. സംശയം തോന്നി സാമ്പിളുകള്‍ പരിശോധനയ്കക്ക് അയച്ചതില്‍ നിന്നാണ് ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചത്.