video
play-sharp-fill

ലോകകപ്പില്‍ അഫ്ഗാന്‍ അട്ടിമറി തുടരുന്നു ; പാകിസ്ഥാനെയും ഇംഗ്ലണ്ടിനെയും തോല്‍പ്പിച്ചതിന് പിന്നാലെ ശ്രീലങ്കയെയും പരാജയപ്പെടുത്തി ; സെമി പ്രതീക്ഷ നിലനിര്‍ത്തി അഫ്ഗാന്‍

ലോകകപ്പില്‍ അഫ്ഗാന്‍ അട്ടിമറി തുടരുന്നു ; പാകിസ്ഥാനെയും ഇംഗ്ലണ്ടിനെയും തോല്‍പ്പിച്ചതിന് പിന്നാലെ ശ്രീലങ്കയെയും പരാജയപ്പെടുത്തി ; സെമി പ്രതീക്ഷ നിലനിര്‍ത്തി അഫ്ഗാന്‍

Spread the love

സ്വന്തം ലേഖകൻ

പൂനെ: ലോകകപ്പില്‍ അഫ്ഗാന്‍ അട്ടിമറി തുടരുന്നു. പാകിസ്ഥാനെയും ഇംഗ്ലണ്ടിനെയും തോല്‍പ്പിച്ചതിന് പിന്നാലെ ശ്രീലങ്കയെും പരാജയപ്പെടുത്തി അഫ്ഗാന്‍ സെമി പ്രതീക്ഷ നിലനിര്‍ത്തി. ഇതാദ്യമായാണ് ഒരു ലോകകപ്പില്‍ അഫ്ഗാന്‍ മൂന്ന് വിജയം നേടുന്നത്. റഹ്മത് ഷായുടെയും ഹഷ്മതല്ലുല്ല ഷാഹിദിയുടെയും അസ്മതുല്ല ഒമര്‍സായുടെയും അര്‍ധ സെഞ്ച്വറികളാണ് അഫ്ഗാന്‍ ജയത്തിന് കരുത്തായത്. മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ശ്രീലങ്ക ഉയര്‍ത്തിയ 242 റണ്‍സ് എന്ന ലക്ഷ്യം അഫ്ഗാന്‍ മറികടന്നു.

ഓപ്പണര്‍ റഹ്മാനുല്ല ഗുര്‍ബാസിനെ പൂജ്യത്തിന് പുറത്താക്കി ശ്രീലങ്ക ഞെട്ടിച്ചെങ്കിലും അഫ്ഗാന്‍ ബാറ്റര്‍മാരുടെ കരുത്ത് ശ്രിലങ്കന്‍ ബൗളര്‍മാരുടെ മുനയൊടിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇബ്രാഹിം സാദ്രാന്‍ 57 പന്തില്‍ നിന്ന് 39 റണ്‍സ് എടുത്ത് പുറത്തായി. റഹ്മത് ഷാ 74 പന്തില്‍ നിന്ന് 62 റണ്‍സ് നേടി. ഇതിനിടെ ഏഴ് തവണ പന്ത് അതിര്‍ത്തി കടത്തി. ഷ്മതല്ലുല്ല ഷാഹിദിയുടെയും അസ്മതുല്ല ഒമര്‍സായുടെയും സൂപ്പര്‍ കൂട്ടുകെട്ടാണ് അഫ്ഗാന് വിജയം സമ്മാനിച്ചത്. ശ്രീലങ്കയ്ക്കായി ദില്‍ഷന്‍ മധുഷങ്ക രണ്ട് വിക്കറ്റും കസുന്‍ രജിത ഒരുവിക്കറ്റും നേടി.

ടോസ് നേടി ഫീല്‍ഡിങ് തിരഞ്ഞെടുത്ത അഫ്ഗാന്‍ ലങ്കയെ 49.3 ഓവറില്‍ 241 റണ്‍സിന് പുറത്താക്കി. നാല് വിക്കറ്റ് വീഴ്ത്തിയ ഫസല്‍ഹഖ് ഫറൂഖി അഫ്ഗാനായി നാല് വിക്കറ്റ് വീഴ്ത്തി. മുജീബ് ഉര്‍ റഹ്മാന്‍ രണ്ട് വിക്കറ്റെടുത്തു.

ചെറിയ ചെറിയ കൂട്ടുകെട്ടുകളാണ് ലങ്കയെ 241-ല്‍ എത്തിച്ചത്. ഓപ്പണര്‍ ദിമുത് കരുണരത്നയെ (15) ആറാം ഓവറില്‍ തന്നെ നഷ്ടമായി. എന്നാല്‍ രണ്ടാം വിക്കറ്റില്‍ 62 റണ്‍സ് ചേര്‍ത്ത പതും നിസ്സങ്ക – ക്യാപ്റ്റന്‍ കുശാല്‍ മെന്‍ഡിസ് സഖ്യം മുന്നോട്ടുനയിച്ചു. 60 പന്തില്‍ നിന്ന് 46 റണ്‍സെടുത്ത നിസ്സങ്കയെ മടക്കി ഒമര്‍സായിയാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. തുടര്‍ന്ന് മൂന്നാം വിക്കറ്റില്‍ സദീര സമരവിക്രമയെ കൂട്ടുപിടിച്ച് മെന്‍ഡിസ് 50 റണ്‍സ് ചേര്‍ത്തു. പിന്നാലെ 50 പന്തില്‍ നിന്ന് 39 റണ്‍സുമായി താരം മടങ്ങി.

40 പന്തില്‍ 36 റണ്‍സെടുത്ത സമരവിക്രമ 30-ാം ഓവറില്‍ പുറത്തായി. ചരിത് അസലങ്ക 22 റണ്‍സെടുത്തു.അവസാന ഓവറുകളില്‍ മികച്ച ബാറ്റിങ് പുറത്തെടുത്ത ഏയ്ഞ്ചലോ മാത്യൂസിന്റെയും മഹീഷ് തീക്ഷണയുടെയും മികവാണ് ലങ്കന്‍ സ്‌കോര്‍ 200 കടത്തിയത്. തീക്ഷണ 31 പന്തില്‍ നിന്ന് 29 റണ്‍സും മാത്യൂസ് 26 പന്തില്‍ നിന്ന് 23 റണ്‍സും നേടി.