
കാബൂള്‍: ഇക്കഴിഞ്ഞ ഞായറാഴ്ച രാത്രി അഫ്‌ഗാനിസ്ഥാനെ വിറപ്പിച്ച ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം 1500 കവിഞ്ഞു.
മൂവായിരത്തിലേറെപ്പേർക്ക് പരിക്കേറ്റു. ഇതില്‍ ഭൂരിപക്ഷത്തിന്റെയും നില ഗുരുതരമായതിനാല്‍ മരണസംഖ്യ ഉയരുമെന്നാണ് അധികൃതർ നല്‍കുന്ന സൂചന. പലയിടങ്ങളിലും രക്ഷാപ്രവർത്തനം ഇപ്പോഴും തുടരുകയാണ്.
അതിനിടെ ജലാലബാദിന് സമീപത്ത് കഴിഞ്ഞദിവസവും ഭൂകമ്ബം ഉണ്ടായി. 5.5 തീവ്രത രേഖപ്പെടുത്തിയെങ്കിലും ആളപായമില്ലെന്നാണ് റിപ്പോർട്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഭൂകമ്പം ഉണ്ടായ സമയത്ത് ജനങ്ങള്‍ ഉറക്കത്തിലായിരുന്നതാണ് ദുരന്തത്തിന്റെ വ്യാപ്തി കൂട്ടിയത്. തടിയും ചെളിയും കല്ലുകളും കൊണ്ടുണ്ടാക്കിയതാണ് ഭൂരിപക്ഷം വീടുകളും. ഇവയുടെ അവശിഷ്ടങ്ങള്‍ ശരീരത്തില്‍ വീണാണ് കൂടുതല്‍പ്പേരും മരിച്ചതെന്നാണ് റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നത്.
ചതഞ്ഞരഞ്ഞ നിലയിലാണ് മൃതദേഹങ്ങളില്‍ പലതും.