അഫ്ഗാനിസ്താനില്‍ വിമാനം തകര്‍ന്നു വീണു; ഇന്ത്യന്‍ വിമാനമെന്ന അഭ്യൂഹം തള്ളി ഡിജിസിഎ
സ്വന്തം ലേഖിക
അഫ്ഗാനിസ്താനിലെ ബഡക്ഷാനില്‍ യാത്രാ വിമാനം തകര്‍ന്നു വീണു. കഴിഞ്ഞ ദിവസം ബഡക്ഷാനിലെ സെബാക്ക് ജില്ലയിലെ പര്‍വത പ്രദേശങ്ങളില്‍ ഇടിച്ച് വീഴുകയായിരുന്നുവെന്ന് അഫ്ഗാനിസ്താന്‍ വാര്‍ത്താ ഏജന്‍സിയായ ഖാമ പ്രസ് റിപ്പോര്‍ട്ട് ചെയ്തു.ടോപ്ഖാന മലനിരകളിലാണ് അപകടമുണ്ടായിരിക്കുന്നത്.
മോസ്‌കോയിലേക്കുള്ള യാത്രാമധ്യേയാണ് വിമാനം തകര്‍ന്നതെന്ന റിപ്പോര്‍ട്ടുകളും പുറത്തു വരുന്നു.
തകര്‍ന്നു വീണത് ഇന്ത്യന്‍ വിമാനമാണെന്ന അഭ്യൂഹങ്ങളുണ്ടായിരുന്നുവെങ്കിലും വാര്‍ത്ത തെറ്റാണെന്ന് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) വ്യക്തമാക്കി. മൊറോക്കയിലെ ചെറുവിമാനമാണ് തകർന്നതെന്നാണ് നിലവില്‍ സ്ഥിരീകരിച്ച വിവരം.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇന്ത്യക്കാര്‍ വിമാനത്തില്‍ ഉള്ളതായി സ്ഥിരീകരണം ലഭിച്ചിട്ടില്ലെന്ന് വ്യോമയാന മന്ത്രാലയം അറിയിച്ചു. അപകടത്തിലേക്കു നയിച്ച കാരണം ഇതുവരെ വ്യക്തമായിട്ടില്ല. വിമാനത്തില്‍ ഉണ്ടായിരുന്നതായി കരുതുന്ന ആറ് പേരുമായി റഷ്യന്‍ രജിസ്റ്റര്‍ ചെയ്ത വിമാനം അഫ്ഗാനിസ്ഥാനിലെ റഡാര്‍ ദൃശ്യങ്ങളില്‍ നിന്ന് അപ്രത്യക്ഷമായതായി റഷ്യന്‍ അധികൃതര്‍ പറഞ്ഞതായി റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇന്ത്യയില്‍ നിന്ന് ഉസ്ബെക്കിസ്ഥാന്‍ വഴി മോസ്‌കോയിലേക്ക് പോവുകയായിരുന്നു ചാര്‍ട്ടേഡ് വിമാനമെന്ന് റഷ്യന്‍ സിവില്‍
ഏവിയേഷന്‍ അധികൃതരെ ഉദ്ധരിച്ച് റോയിട്ടേഴ്സ് പറയുന്നു.
തകർന്നുവീണത് മൊറോക്കൻ രജിസ്‌റ്റേഡ് ഡിഎഫ് 10 വിമാനമാണെന്ന് മുതിർന്ന ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷൻ (ഡിജിസിഎ) ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു