video
play-sharp-fill
” ലെസ്ബിയനായി ജീവിക്കാന്‍ താത്പര്യമില്ല…..! സുമയ്യ ഷെറിനൊപ്പം പോകാന്‍ താത്പര്യമില്ലെന്ന് അഫീഫ; യുവതിയെ മാതാപിതാക്കള്‍ക്കൊപ്പം വിട്ട് കോടതി

” ലെസ്ബിയനായി ജീവിക്കാന്‍ താത്പര്യമില്ല…..! സുമയ്യ ഷെറിനൊപ്പം പോകാന്‍ താത്പര്യമില്ലെന്ന് അഫീഫ; യുവതിയെ മാതാപിതാക്കള്‍ക്കൊപ്പം വിട്ട് കോടതി

സ്വന്തം ലേഖിക

കൊച്ചി: ലെസ്ബിയൻ പങ്കാളി കൊണ്ടോട്ടി സ്വദേശി സുമയ്യ ഷെറിനുമായി ബന്ധം തുടരാൻ താല്‍പര്യമില്ലെന്ന് അഫീഫ.

രക്ഷിതാക്കള്‍ക്കൊപ്പം പോകാനാണ് താല്‍പര്യമെന്ന് അറിയിച്ച പെണ്‍കുട്ടിയെ കോടതി വീട്ടുകാര്‍ക്കൊപ്പം പറഞ്ഞു വിട്ടു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സുമയ്യ നല്‍കിയ ഹേബിയസ് കോര്‍പസ് ഹരജിയിലാണ് ഹൈക്കോടതി നടപടി.
ജസ്റ്റിസ് പി.ബി സുരേഷ്‌കുമാര്‍ ഉള്‍പ്പെട്ട ഡിവിഷൻ ബെഞ്ചാണ് ഹർജി പരിഗണിച്ചത്.

സുമയ്യയുമായി നേരത്തെ ബന്ധമുണ്ടായിരുന്നുവെന്ന് അഫീഫ കോടതിയെ അറിയിച്ചു. എന്നാല്‍, ഇപ്പോള്‍ ബന്ധം തുടരാൻ താല്‍പര്യമില്ല.

വീട്ടുകാര്‍ക്കൊപ്പം പോകാനാണ് ആഗ്രഹിക്കുന്നതെന്നും പെണ്‍കുട്ടി വ്യക്തമാക്കുകയായിരുന്നു. അഫീഫയുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്.

പങ്കാളിയായ അഫീഫയെ മെയ് 30ന് എറണാകുളത്തെ ജോലിസ്ഥലത്തുനിന്ന് കുടുംബം തട്ടിക്കൊണ്ടുപോയെന്ന് ആരോപിച്ചാണ് സുമയ്യ ഹൈക്കോടതിയെ സമീപിച്ചത്. പിന്നീട് ജൂണ്‍ ഒൻപതിന് ഹാജരാക്കാൻ ആവശ്യപ്പെട്ടിരുന്നെങ്കിലും അഫീഫ കോടതിയിലെത്തിയില്ല. തുടര്‍ന്ന് പെണ്‍കുട്ടിയുടെ അഭിഭാഷകന്റെ ആവശ്യപ്രകാരമാണ് കേസ് ജൂണ്‍ 19ലേക്ക് മാറ്റിയത്.