അഫാന്റെ ആത്മഹത്യാശ്രമം; ജയില്‍ ഉദ്യോഗസ്ഥരുടെ ഭാഗത്ത് വീഴ്ച്ച വന്നിട്ടില്ലെന്ന് ജയില്‍ സൂപ്രണ്ടിൻ്റെ റിപ്പോര്‍ട്ട്

Spread the love

തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടകൊലക്കേസിലെ പ്രതി അഫാൻ പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ ആത്മഹത്യക്ക് ശ്രമിച്ച സംഭവത്തില്‍ ജയില്‍ ഉദ്യോഗസ്ഥരുടെ ഭാഗത്ത് വീഴ്ച വന്നിട്ടില്ലെന്ന് ജയില്‍ സൂപ്രണ്ടിൻ്റെ റിപ്പോർട്ട്.

നിമിഷനേരം കൊണ്ട് കണ്ണുവെട്ടിച്ച്‌ ശുചിമുറിയില്‍ ആത്മഹത്യ ശ്രമം നടത്തിയപ്പോള്‍ തന്നെ അസി. പ്രിസണ്‍ ഓഫീസർ ശ്രദ്ധിച്ചു.

ഉദ്യോഗസ്ഥൻ്റെ സമയോചിതമായ ഇടപെടല്‍ കാരണമാണ് പ്രഥമശിശ്രൂഷ നല്‍കി ഉടൻ ആശുപത്രിയിലേക്ക് മാറ്റിയത്. സുരക്ഷ ബ്ലോക്കില്‍ ഇതേ സമയം മറ്റ് തടവുകാരുടെ മേല്‍നോട്ടവും അസി. പ്രിസണ്‍ ഓഫീസർക്കുണ്ടായിരുന്നുവെന്നും ജയില്‍ മേധാവിക്ക് ജയില്‍ സൂപ്രണ്ട് റിപ്പോർട്ട് നല്‍കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group