
പരിക്ക് അഭിനയിച്ച് അഫാൻ; നടക്കാൻ പറ്റുന്നില്ലെന്ന് പറഞ്ഞു; ശുചിമുറിയുടെ ചെറിയ തിട്ടയില്‍ നിന്ന് ചാടിയ പ്രതി ആശുപത്രിയിൽ എത്തിച്ചപ്പോൾ ഡോക്ടറോട് പറഞ്ഞത് തലകറങ്ങി വീണതാണെന്ന്; പൊലീസ് സ്റ്റേഷനിൽ വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് പ്രതിയുടെ നാടകീയരംഗങ്ങൾ
തിരുവനന്തപുരം: പൊലീസ് സ്റ്റേഷനില്‍ വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാൻ ശുചിമുറിയുടെ ചെറിയ തിട്ടയില്‍ നിന്ന് ചാടിയ ശേഷം കാലിന് പരിക്കേറ്റതായി അഭിനയിച്ചുവെന്ന് വിവരം. നടക്കാന്‍ പറ്റില്ലെന്ന് പൊലീസുകാരോടു പറഞ്ഞു. ശുചിമുറിയില്‍ പോകാന്‍ വിലങ്ങഴിച്ചപ്പോഴായിരുന്നു സംഭവം.
എന്നാൽ, ആശുപത്രിയിൽ എത്തിച്ചപ്പോൾ തലകറങ്ങി വീണതാണെന്ന് അഫാന്‍ ഡോക്ടറോട് പറഞ്ഞു. കൂട്ടക്കൊലക്കേസില്‍ ഇന്ന് തെളിവെടുപ്പ് നടക്കാനിരിക്കയാണ് നാടകീയ സംഭവങ്ങള്‍. പ്രതി അഫാനെ കൊല നടത്തിയ സ്ഥലങ്ങളിൽ എത്തിച്ചു തെളിവെടുക്കാനായിരുന്നു പോലീസിന്റെ തീരുമാനം.
മുത്തശ്ശി സൽമാബീവിയെ കൊലപ്പെടുത്തിയ കേസിലാണ് പാങ്ങോട് പോലീസ് കസ്റ്റഡിയിൽ വാങ്ങിയിട്ടുള്ളത്. അതിനാൽ ആ കേസിന്റെ തെളിവ് ശേഖരണമാണ് ഇന്ന് പ്രധാനമായി നടത്താനിരുന്നത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

Third Eye News Live
0