തിരുവനന്തപുരം: ചെയ്യാത്ത തെറ്റ് താനെന്തിന് ഏൽക്കണമെന്ന് അഭിഭാഷകയെ മർദിച്ച കേസിലെ പ്രതി അഡ്വക്കേറ്റ് ബെയ്ലിൻ ദാസ് മാധ്യമങ്ങളോട്. താനൊരു വക്കീലാണെന്നും കോടതിയെ അനുസരിക്കണമെന്നും ബെയ്ലിൻ ദാസ് പറഞ്ഞു. കോടതിയുടെ പരിഗണനയിൽ ഉള്ള വിഷയമാണ്. അതുകൊണ്ട് എങ്ങനെ നിൽക്കണം എന്ന് തനിക്ക് അറിയാം. താൻ അത്തരത്തിൽ ഒന്നും ചെയ്തിട്ടില്ലെന്നും എന്നാണെങ്കിലും സത്യം തെളിയുമെന്നും ബെയ്ലിൻ ദാസ് പറഞ്ഞു. അഭിഭാഷകയെ മർദിച്ചിട്ടില്ലെന്ന വാദം ആവർത്തിക്കുകയാണ് ബെയ്ലിൻ ദാസ്.
ജൂനിയർ അഭിഭാഷകയെ മർദ്ദിച്ച കേസിൽ പ്രതി ബെയ്ലിൻ ദാസിന് ഇന്നാണ് ഉപാധികളോടെ ജാമ്യം ലഭിച്ചത്. റിമാൻഡിലായി നാലം ദിവസമാണ് തിരുവനന്തപുരം ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതി ജാമ്യം നൽകിയത്. താൻ തെറ്റ് ചെയ്തിട്ടില്ലെന്ന് പറഞ്ഞ് ജയിൽ മോചിതനായ ബെയിലിൻ ദാസ് മാധ്യമങ്ങളോട് ക്ഷുഭിതനായി.
സഹപ്രവർത്തകയായ അഭിഭാഷകയെ ക്രൂരമായി മർദ്ദിച്ച കേസിലാണ് കർശന ഉപാധികളോടെ പ്രതിയ്ക്ക് കോടതി ജാമ്യം നൽകിയത്. അന്വേഷണം പൂർത്തിയാകുന്നത് വരെയോ രണ്ട് മാസത്തേക്ക് വഞ്ചിയൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ പ്രവേശിക്കരുതെന്നും സാക്ഷികളെ ഫോണിലടക്കം ബന്ധപ്പെടാനോ സ്വാധീനിക്കാനോ ശ്രമിക്കരുതെന്നും ജാമ്യം ഉത്തരവിൽ കോടതി വ്യക്തമാക്കി. വൈകിട്ടോടെ ജയിൽ മോചിതനായ ബെയ്ലിൻ ദാസ് മാധ്യമങ്ങളോട് ക്ഷുഭിതനായി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കോടതി നടപടിയോട് പ്രതികരിക്കാനില്ലെന്ന് അഭിഭാഷക ശ്യാമിലി പറഞ്ഞു. കേസിൽ വഞ്ചിയൂർ പോലീസ് അന്വേഷണം തുടരുകയാണ്. ബെയിലിൻ ദാസിന്‍റെ ഓഫീസിലെ ജീവനക്കാരുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. മുൻപും പ്രതിയിൽ നിന്ന് സമാന അനുഭവം ഉണ്ടായെന്ന് ശ്യാമിലി വെളിപ്പെടുത്തിയതിന്റെ പശ്ചാത്തലത്തിൽ വിശദമായ അന്വേഷണം നടക്കുകയാണെന്നാണ് പോലീസ് പറയുന്നു.