
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ വിചാരണ നടപടികളുമായി ബന്ധപ്പെട്ട് വിചാരണ കോടതി ജഡ്ജിക്കെതിരെ അതിജീവിതയുടെ അഭിഭാഷക കോടതിയലക്ഷ്യ നടപടിക്ക് ഒരുങ്ങുന്നു. വിചാരണ കോടതി ജഡ്ജി ഹണി എം. വർഗീസിനെതിരെ കോടതിയലക്ഷ്യ ഹർജി ഫയല്‍ ചെയ്യാനാണ് അഡ്വ. ടി.ബി. മിനിയുടെ നീക്കം. ഇതിനായി അഡ്വക്കേറ്റ് ജനറലിന്റെ അനുമതി തേടിയിട്ടുണ്ട്.
കോടതി മുറിയില്‍ ഹാജരാകുന്ന അഭിഭാഷക പതിവായി ഉറങ്ങാറുണ്ടെന്ന തരത്തില്‍ ജഡ്ജി പരാമർശം നടത്തിയതായാണ് ആരോപണം. ഈ പരാമർശം അപകീര്‍ത്തികരവും പ്രൊഫഷണല്‍ മാന്യതയെ ബാധിക്കുന്നതുമാണെന്ന് അഭിഭാഷക വ്യക്തമാക്കി. സംഭവത്തെ തുടര്‍ന്നാണ് നിയമനടപടിയിലേക്ക് നീങ്ങുന്നത്.
അതേസമയം, 2024 മുതല്‍ വിചാരണ കോടതിയില്‍ നടന്ന നടപടികളുടെ സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ ബന്ധപ്പെട്ട രേഖകള്‍ പരിശോധിക്കണമെന്ന ആവശ്യമും ഉന്നയിച്ചിട്ടുണ്ട്. കോടതിയില്‍ നടന്ന സംഭവങ്ങളുടെ യാഥാര്‍ഥ്യം പുറത്തുവരണമെന്ന ആവശ്യത്തോടെയാണ് നടപടി സ്വീകരിക്കുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group


