ലഹരിക്കേസിൽ പിടിയിലായ അഭിഭാഷക വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ 

Spread the love

ആലപ്പുഴ: ലഹരിമരുന്ന് കേസിൽ റിമാൻഡിൽ കഴിഞ്ഞ അഭിഭാഷകയെ മരിച്ച നിലയിൽ കണ്ടെത്തി. അമ്പലപ്പുഴ സ്വദേശിനിയായ അഡ്വ. സത്യമോൾ (46) ആണ് മരിച്ചത്. ജാമ്യത്തിൽ പുറത്തിറങ്ങിയതിന് പിന്നാലെയാണ് ഇവരെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

video
play-sharp-fill

കഴിഞ്ഞ ഒക്ടോബറിലാണ് സത്യമോളെയും മകനെയും പൊലീസ് എംഡിഎംഎയുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റ് ചെയ്തത്. വീട്ടിൽ നടത്തിയ പരിശോധനയിൽ എംഡിഎംഎയും കഞ്ചാവും കണ്ടെത്തിയതായി പൊലീസ് അറിയിച്ചു. തുടർന്ന് ഇരുവരെയും റിമാൻഡ് ചെയ്തിരുന്നു.

സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മരണകാരണം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചതിന് ശേഷം വ്യക്തമാകും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group