
പാലക്കാട്: മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ പേഴ്സനല്‍ അസിസ്റ്റന്റായിരുന്ന അഡ്വ. എൻ. അനില്‍ കുമാർ (59) അന്തരിച്ചു.
ബുധനാഴ്ച രാത്രി എട്ടോടെ പാലക്കാട് ടൗണ്‍ സ്‌ക്വയർ ക്ലബില്‍ സുഹൃത്തുക്കള്‍ക്കൊപ്പം സംസാരിച്ചിരിക്കെ കുഴഞ്ഞുവീണ അനില്‍ കുമാറിനെ ഉടൻ തങ്കം ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു.
വി.എസ്. അച്യുതാനന്ദൻ ഭരണപരിഷ്കാര കമീഷൻ ചെയർമാനായിരിക്കെ പേഴ്സനല്‍ അസിസ്റ്റന്റായിരുന്ന അഡ്വ. എൻ. അനില്‍ കുമാർ.

Whatsapp Group 1 | Whatsapp Group 2 |Telegram Group
നിലവില്‍ പാലക്കാട് ജില്ല കോടതിയില്‍ അഭിഭാഷകനായ അനിൽ കുമാർ 2016 മുതല്‍ 2021 വരെ കെ.ജി.ഒ.എയുടെ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമായിരുന്നു. സംസ്ഥാന പ്ലാനിങ് ബോർഡില്‍ റിസർച് അസിസ്റ്റന്റായാണ് ജോലിയില്‍ പ്രവേശിച്ചത്.
പാലക്കാട്, വയനാട്, മലപ്പുറം ജില്ലകളില്‍ സേവനമനുഷ്ഠിച്ചു. സംസ്ഥാന ആസൂത്രണ ബോർഡില്‍ ജോയിന്റ് ഡയറക്ടറായി വിരമിച്ചു. നിലവില്‍ സി.പി.എം അകത്തേത്തറ ലോക്കല്‍ കമ്മിറ്റി അംഗവും കർഷകസംഘം പഞ്ചായത്ത് പ്രസിഡന്റും ഏരിയ കമ്മിറ്റി അംഗവുമാണ്.
ഭാര്യ: വസന്തകുമാരി (മൃഗസംരക്ഷണ വകുപ്പ് റിട്ട. ഉദ്യോഗസ്ഥ). മകള്‍: ഡോ. അനാമിക. സംസ്കാരം പിന്നീട്.