ഫ്രേംസ് 24 ഫിലിം സൊസൈറ്റിയുടെ ജോയിൻ്റ് സെക്രട്ടറിയായി അഡ്വ: മജേഷ് കാഞ്ഞിരപ്പള്ളിയെ തിരഞ്ഞെടുത്തു

Spread the love

കോഴിക്കോട് : ഫ്രേംസ് 24 ഫിലിം സൊസൈറ്റിയുടെ ജോയിൻ്റ് സെക്രട്ടറിയായി അഡ്വ: മജേഷ് കാഞ്ഞിരപ്പള്ളിയെ തിരഞ്ഞെടുത്തു.

കോഴിക്കോട് ചേർന്ന 12-ാം വാർഷിക യോഗത്തിൽ ആണ് തെരെഞ്ഞെടുത്തത്. 2013 മുതൽ സിനിമ മേഖലയിലെ വിവിധ മേഖലയിൽ പ്രവർത്തിക്കുന്ന സംയുക്ത പ്രവർത്തകരുടെ സൊസൈറ്റിയാണ് ഫ്രേംസ് 24 ഫിലിം സൊസൈറ്റി എന്ന സംഘടന.

എല്ലാ വർഷവും കലാകാരൻമാരെ പ്രോത്സാഹിപ്പിക്കുവാനായി സിനിമാ അവാർഡുകളും ഗ്ലോബ്ലൽ എക്സലൻസി അവാർഡുകളും നടത്തിവരുന്ന സംഘടന 15-ാം അടൂർ പങ്കജാക്ഷി അവാർഡും അടൂർ പൊന്നമ്മ അവാർഡും നൽകുന്നതിനായി എൻട്രികൾ ക്ഷണിച്ചിരിക്കെയാണ് അഡ്വ: മജേഷിനെ ജോയിൻ്റ് സെക്രട്ടറി ആയി തിരഞ്ഞെടുത്തിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അഭിഭാഷകനായ മജേഷ് പല സിനിമകളിലും ലീഗൽ അഡ്വൈസർ ആയി പ്രർത്തിച്ചിട്ടുണ്ട്. ഇപ്പോൾ റോയി ഇൻ്റർനാഷണൽ ഫിലിംസിൻ്റെ ബാനറിൽ പ്രവീൺകുമാർ അയ്യംമ്പള്ളി സംവിധാനം ചെയ്യുന്ന പേരിടാത്ത ഒരു പാൻ ഇന്ത്യൻ മൂവിയിൽ ഒരു വേഷം അഭിനയിക്കുന്നതിനിടയിൽ ആണ് ഇപ്പോൾ ഈ അംഗീകാരം ലഭിച്ചത്.