ജൂനിയര്‍ അഭിഭാഷകയെ മര്‍ദ്ദിച്ചെന്ന കേസ്; പരാതിക്കാരിയും പ്രതിയും മൊഴി നല്‍കി; ബാര്‍ കൗണ്‍സില്‍ അന്വേഷണം തുടങ്ങി

Spread the love

തിരുവനന്തപുരം: തിരുവനന്തപുരത്ത് ജൂനിയർ അഭിഭാഷകയെ സീനിയർ അഭിഭാഷകൻ മർദ്ദിച്ചെന്ന കേസില്‍ ബാർ കൗണ്‍സില്‍ അച്ചടക്ക സമിതി അന്വേഷണം തുടങ്ങി.

video
play-sharp-fill

ഒരു മാസത്തിനകം കേസില്‍ അന്തിമതീരുമാനം ഉണ്ടാകും. കൊച്ചിയില്‍ ചേർന്ന സിറ്റിംഗില്‍ ഹാജരായി പരാതിക്കാരിയും പ്രതിയും കമ്മിറ്റിക്ക് മുൻപാതെ മൊഴി നല്‍കി.

നിയമതൊഴില്‍ മേഖലയിലെ തൊഴില്‍ ചൂഷണത്തിന്റെ ആഴം വ്യക്തമാക്കിയ സംഭവമായിരുന്നു വഞ്ചിയൂർ കോടതിയില്‍ നടന്നത്. തിരുവനന്തപുരം സ്വദേശി അഡ്വ ബെയ്‍ലിൻ ദാസില്‍ നിന്ന് ജൂനിയർ അഭിഭാഷക അഡ്വ ശ്യാമിലിയ്ക്ക് നേരിട്ട പീഡനനത്തിന്റെ ആഴം കാഴ്ചയില്‍ തന്നെ ഞെട്ടിപ്പിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പൊലീസ് കേസില്‍ റിമാൻഡിലായി ജാമ്യത്തിലിറങ്ങിയ ബെയ്‍ലിൻ ദാസ് ഇനി നേരിടേണ്ടി വരിക കേരള ബാർ കൗണ്‍സില്‍ നടപടികളാണ്. സംഭവം പുറത്ത് വന്നപ്പോള്‍ തന്നെ ബെയ്‍ലിൻ ദാസിനെ കോടതികളിലോ, ട്രൈബ്യൂണലുകളിലോ ഹാജരാക്കുന്നതില്‍ ബാർ കൗണ്‍സില്‍ വിലക്ക് ഏർപ്പെടുത്തിയിരുന്നു.

എന്നാല്‍ താത്കാലിക നടപടിക്കപ്പുറം ഇനി എന്ത് എന്നതിലാണ് വിശദമായ അന്വേഷണം അച്ചടക്ക സമിതി നടത്തുക.