മേടച്ചൂടിലും തിരഞ്ഞെടുപ്പ് ആവേശം….!കോട്ടയത്ത് പ്രചരണ ചിത്രം മാറുന്നു; 15 കൊല്ലത്തെ വികസനമുരടിപ്പ് മനസ്സിലാക്കി പൊതുജനം; തിരഞ്ഞെടുപ്പ് പ്രചരണം കൊഴുപ്പിച്ച് അഡ്വ. കെ അനിൽകുമാറും ഇടതുമുന്നണി പ്രവര്‍ത്തകരും; ആളുകളെ നേരിൽ കണ്ട് വോട്ടഭ്യാർത്ഥന

Spread the love


‎കോട്ടയം: മേടച്ചൂടിലും തിരഞ്ഞെടുപ്പ് ആവേശത്തിന് ഒരു കുറവുമില്ലാതെയാണ് കെ അനിൽകുമാറും ഇടതുമുന്നണി പ്രവര്‍ത്തകരും പ്രചരണ രംഗത്തുള്ളത്.

‎മണ്ഡലത്തിലെ ഒരോ പ്രദേശത്തും പരമാവധി ആളുകളെ നേരിൽ കണ്ട് മണ്ഡലത്തിൽ നടപ്പിലാക്കുന്ന വികസന പ്രവർത്തനങ്ങളെപ്പറ്റി അവരോട് സംസാരിച്ചാണ് അനിൽകുമാർ വോട്ടഭ്യർത്ഥിക്കുന്നത്. ഒപ്പം സമൂഹ മാധ്യമങ്ങളിൽ താൻ നടപ്പിലാക്കുന്ന പദ്ധതികളുടെ എ ഐ ആവിഷ്കാരങ്ങളും.

‎പുളിയ്ക്കമറ്റത്തെയും ചോഴിയക്കാട്ടെയും കുമാരനല്ലൂരിലെയുമൊക്കെ മരണവീടുകൾ സന്ദർശിച്ച് കുടുംബാംഗങ്ങളോട് അനുശോചനം അറിയിച്ചു.

‎പിന്നീട് ചിങ്ങവനത്തെ കട ഉദഘാടനത്തിലും പങ്കെടുത്ത് സംക്രാന്തിയിൽ കല്യാണത്തിലും പങ്കെടുത്ത ശേഷം കോടിമതയിലെ ഓട്ടോറിക്ഷാത്തൊഴിലാളികളുടെ ഹൃദ്യമായ സ്വീകരണവും ഏറ്റ് വാങ്ങി.

‎പുളിയ്ക്കമറ്റത്തും നിന്നുമാരംഭിച്ച് ആരംഭിച്ച പര്യടനം ഏറ്റുമാനൂരിൽ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്ത എൽഡിഎഫ് തെരഞ്ഞെടുപ്പ് പൊതുയോഗത്തോടെ സമാപിച്ചു.

video
play-sharp-fill