play-sharp-fill
അഡ്വ. വി. വി. സത്യന്‍ അന്തരിച്ചു

അഡ്വ. വി. വി. സത്യന്‍ അന്തരിച്ചു

വൈക്കം: നഗരസഭാ പ്രതിപക്ഷ നേതാവും കെ. പി. സി. സി. നിര്‍വാഹണ സമിതി അംഗവുമായിരുന്ന കരിപ്പാടം കിഴുമനയില്‍ അഡ്വ. വി. വി. സത്യന്‍ (61) അന്തരിച്ചു. ഞായറാഴ്ച ഉച്ചയ്ക്ക് വീട്ടില്‍ വച്ച് ദേഹാസ്വഥ്യം ഉണ്ടായി ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മരണം.
വൈക്കം ബാറിലെ സീനിയര്‍ അഭിഭാഷകനായിരുന്ന സത്യന്‍ തൊണ്ണൂറ്റിയാറില്‍ വൈക്കം എസ്. എന്‍. ഡി. പി. യൂണിയന്‍ പ്രസിഡന്റായിരുന്നു. കോണ്‍ഗ്രസ് രംഗത്തെ സജീവ പ്രവര്‍ത്തകനായിരുന്നു. കെ. എസ്. യു. വിലൂടെ ആയിരുന്നു രാഷ്ട്രീയ പ്രവേശനം. തലയോലപ്പറമ്പ് ഡി. ബി. കോളേജ് യൂണിയന്‍ ചെയര്‍മാന്‍, കെ. പി. സി. സി. വിശാല എക്‌സിക്യൂട്ടീവ് മെമ്പര്‍, ഡി. സി. സി. മെമ്പര്‍, കെ. എസ്. യു. ജില്ലാ സെക്രട്ടറി, എറണാകുളം ലോ കോളേജില്‍ യൂണിയന്‍ കൗണ്‍സിലര്‍ തുടങ്ങിയ മേഖലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. കോണ്‍ഗ്രസ് നേതാവ് പി. വി. വിശ്വനാഥിന്റെ മകള്‍ ജ്യോതിയാണ് ഭാര്യ. മക്കള്‍: ജിഷ്ണു സത്യന്‍, വിഷ്ണു സത്യന്‍. സംസ്‌കാരം തിങ്കളാഴ്ച വൈകിട്ട് 5 ന് വൈക്കത്തെ വിഷ്ണുപ്രഭ വീട്ടുവളപ്പില്‍ നടക്കും. രാവിലെ 10 ന് ബ്ലോക്ക് കോണ്‍ഗ്രസ് ഓഫീസിനു മുന്നിലും, 11 ന് നഗരസഭ ഓഫീസ് കവാടത്തിലും, 11.30 ന് വൈക്കം കോടതിയിലും മൃതദേഹം പൊതു ദര്‍ശനത്തിന് വയ്ക്കും.