കാട്ടാന ആക്രമണം: കൊല്ലപ്പെട്ട കോട്ടയം തമ്പലക്കാട് സ്വദേശി പുരുഷോത്തമന്റെ കുടുംബത്തോട് സർക്കാർ കാണിക്കുന്നത് അനീതി: ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ്‌ അഡ്വ ഷോൺ ജോർജ്

Spread the love

കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട കോട്ടയം തമ്പലക്കാട് സ്വദേശി പുരുഷോത്തമന്റെ കുടുംബത്തോട് സർക്കാർ അനീതി കാണിക്കുകയാണ് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ്‌ അഡ്വ ഷോൺ ജോർജ് പറഞ്ഞു. സർക്കാർ അനാസ്ഥയുടെ ഇര ആണ് പുരുഷോത്തമൻ. അദ്ദേഹത്തിന്റെ മകൻ തലനാരഇഴയ്ക്ക് രക്ഷപ്പെടുകയായിരുന്നു.

കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചിട്ടുള്ള 10 ലക്ഷം കിട്ടുന്നതിന് കേരള സർക്കാരിന്റെ ഇടപെടൽ വേണ്ട.കേരള റൂൾസ് ഫോർ പേമെന്റ് കോമ്പൻസേഷൻ ടു വിക്ടീംസ് ഓഫ് അറ്റാക്ക് ബൈ വൈൽഡ് ആനിമൽസ് 1980 ജി. ഒ (എം എസ് )നം 17/2018/വനം -15.04.2018 ഉത്തരവ് പ്രകാരം 10 ലക്ഷം രൂപ യും സംസ്ഥാന ദുരന്ത നിവാരണ വകുപ്പ് സെക്ഷൻ 4/2024/ഡി. എം. തീയതി 7/3/2024 പ്രകാരം വന്യജീവി ആക്രമണം സംസ്ഥാന സവിശേഷ ദുരന്തമായി പ്രഖ്യാപിച്ചതിൻ പ്രകാരമുള്ള നഷ്ട പരിഹാരം 4 ലക്ഷം ഉൾപ്പെടെ 24 ലക്ഷം രൂപ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട ആളുടെ കുടുംബത്തിന് ലഭിക്കണമെന്ന് അഡ്വ ഷോൺ ജോർജ് ആവശ്യപ്പെട്ടു. കൂടാതെ മക്കളിൽ ഒരാൾക്ക് ജോലി നൽകുവാൻ സംസ്ഥാന സർക്കാർ തെയ്യാറാവണമെന്നും അദ്ദേഹം പറഞ്ഞു.