
കൈയ്യും കാലും ഒടിഞ്ഞവന് കിട്ടിയ നഷ്ടപരിഹാരം തട്ടിയെടുത്ത് കോട്ടയത്തെ അഭിഭാഷകൻ പി. രാജീവ്; കറുത്ത കോട്ടിട്ട MACT അഭിഭാഷകമാഫിയ ഗതികെട്ടവന്റെ പിച്ച ചട്ടിയിലും കൈയ്യിട്ടുവാരുന്നു ; അപകടത്തിൽ പരിക്ക് പറ്റിയ യുവാവിന് എംഎസിടി കോടതി അനുവദിച്ച നഷ്ടപരിഹാര തുകയായ 11.55 ലക്ഷത്തിൽ 10.85 ലക്ഷവും തട്ടിയെടുത്ത് അഡ്വ. പി രാജീവ്
സ്വന്തം ലേഖകൻ
കോട്ടയം :കൈയ്യും കാലും ഒടിഞ്ഞവരേ പറ്റിച്ച്
ഒരു വിഭാഗം വക്കീലന്മാർ .
അപകടത്തിൽ പരിക്ക് പറ്റിയ ദേവസ്വം ബോർഡിലെ കീഴ്ശാന്തിക്കാരനായ യുവാവിന് എംഎസിടി കോടതി അനുവദിച്ച നഷ്ടപരിഹാര തുകയായ 11.55 ലക്ഷത്തിൽ 10.85 ലക്ഷവും തട്ടിയെടുത്തത് കോട്ടയത്തെ അഡ്വ.പി രാജീവാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

തിരുവിതാംകൂർ ദേവസ്വം ബോർഡിൽ പാർട്ട് ടൈം കീഴ്ശാന്തിക്കാരനായ ചേർത്തല സ്വദേശി നിധിന് 2015ൽ വാഹനാപകടത്തിൽ പരിക്കേറ്റിരുന്നു; അപകടവുമായി ബന്ധപ്പെട്ട നഷ്ടപരിഹാരത്തുക വാങ്ങിക്കൊടുക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് പി രാജീവ് കേസ് ഏറ്റെടുത്തു.
തുടർന്ന് MACT കോടതി 2020 ൽ പതിനൊന്ന് ലക്ഷത്തി അൻപത്തിഅയ്യായിരത്തി ഒരുനൂറ്റി എൺപത്തിനാല് രൂപ (1155184/- രൂപ ) നഷ്ടപരിഹാരമായി
ഇൻഷൂറൻസ് കമ്പനി
നിധിന് നല്കാൻ ഉത്തരവിട്ടു.
ഇതോടെ നിധിന്റെ അക്കൗണ്ടിലേക്ക് പണം നിക്ഷേപിക്കാൻ ആണെന്ന് പറഞ്ഞ് ബാങ്ക് പാസ്സ് ബുക്കിന്റേയും ID കാർഡിന്റെയും കോപ്പികളും കൂടാതെ ചെക്ക് ലീഫുകളും അഡ്വ രാജീവ് വാങ്ങി.
പിന്നീട് ധനലക്ഷ്മി ബാങ്കിലെ നിധിന്റെ 001703600000173 നമ്പർ അക്കൗണ്ടിലേക്ക് ക്രഡിറ്റായ തുകയിൽ നിന്നും മൂന്ന് തവണയായി പത്ത് ലക്ഷത്തി എൺപത്തിഅയ്യായിരത്തി ഒരുനൂറ് രൂപ രാജീവ് തട്ടിയെടുക്കുകയായിരുന്നു.
നിധിന്റെ കൈയ്യിൽ നിന്നും വാങ്ങിച്ച 875447 നമ്പർ ചെക്ക് ലീഫ് ഉപയോഗിച്ച് 5 ലക്ഷം രൂപയും 875448 നമ്പർ ചെക്ക് ലീഫ് ഉപയോഗിച്ച് 50000/- രൂപയും 875449 നമ്പർ ചെക്ക് ലീഫ് ഉപയോഗിച്ച് 535100/- രൂപയും തട്ടിയെടുത്തു.
1155184 രൂപ കോടതി നഷ്ടപരിഹാരം വിധിച്ചപ്പോൾ വക്കീലിന്
1085100 രൂപയും പരിക്ക് പറ്റിയവന്
70084 രൂപയുമാണ് കിട്ടിയത്.
ഇതോടെ നിധിൻ നീതി തേടി പല വാതിലുകളും മുട്ടി. ഒടുവിൽ ഗതികെട്ട് ഈസ്റ്റ് പൊലീസ് സ്റ്റേഷനിൽ പരാതി നല്കി. ഇതോടെ കക്ഷിയെ പറ്റിച്ച് പണം തട്ടിയെടുത്തതിന് പി രാജിവിന്റെ പേരിൽ ഐപിസി 409, 420, 464,466 വകുപ്പുകളിട്ട് ഈസ്റ്റ് പെലീസ് കേസ് രജിസ്റ്റർ ചെയ്തു.
അഭിഭാഷക ജോലിയുടെ അന്തസ് കളയുന്ന കോട്ടയത്തെ ഇരുപതോളം വരുന്ന വക്കീലന്മാർ ഇത്തരത്തിൽ നാണം കെട്ട പണി ചെയ്യുന്നുണ്ട്. അന്തസായി അഭിഭാഷക ജോലി ചെയ്യുന്നവർക്ക് തലയിൽ മുണ്ടിട്ട് നടക്കേണ്ട ഗതികേടാണ് ഇവർ ഉണ്ടാക്കുന്നത്.