‘ബിജെപിയിലേക്ക് വരാൻ ക്രിസ്ത്യാനികള്‍ക്ക് യാതൊരു മടിയുമില്ല’; ബിജെപി അംഗത്വം സ്വീകരിച്ച്‌ അഡ്വ. മോഹൻ ജോര്‍ജ്; സംസ്ഥാന സെക്രട്ടറി എസ് സുരേഷ് അംഗത്വം കൈമാറി

Spread the love

മലപ്പുറം: നിലമ്പൂരില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായ പ്രഖ്യാപിച്ച അഡ്വ. മോഹൻ ജോര്‍ജ് ബിജെപി അംഗത്വം സ്വീകരിച്ചു.

video
play-sharp-fill

ബിജെപി സംസ്ഥാന സെക്രട്ടറി എസ് സുരേഷ് അംഗത്വം കൈമാറി. കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം ജില്ലാ സെക്രട്ടറി ഷൈജു ചെറിയാനും ചടങ്ങില്‍ അംഗത്വം സ്വീകരിച്ചു.

മോഹൻ ജോർജ് വികസിത നിലമ്പൂരിന്‍റെ പടത്തലവനാകുമെന്നും മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും ചേർന്ന് കേരളത്തെ നശിപ്പിച്ചുവെന്നും അഴിമതിയുടെ ചരിത്രം അവസാനിപ്പിക്കാൻ കേരളത്തില്‍ മാറ്റം വേണമെന്നും എസ് സുരേഷ് പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബിജെപിയിലേക്ക് വരാൻ ക്രിസ്ത്യാനികള്‍ക്ക് യാതൊരു മടിയുമില്ലെന്ന് അംഗത്വം സ്വീകരിച്ചശേഷം അഡ്വ. മോഹൻ ജോര്‍ജ് പറഞ്ഞു. കേരള കോണ്‍ഗ്രസ് നാലോ അഞ്ചോ പേരുടെ പിടിയിലാണ്. താൻ കേരള കോണ്‍ഗ്രസ് അല്ലെന്നാണ് മോൻസ് ജോസഫ് പറഞ്ഞത്.

താൻ ആ പാർട്ടിയുടെ സംസ്ഥാന സമിതി അംഗമായിരുന്നു. ആളുകളുള്ള പാർട്ടിയില്‍ പ്രവർത്തിക്കാനാണ് താല്പര്യമെന്നും മോഹൻ ജോര്‍ജ് പറഞ്ഞു.