മോദിയുടെ പേര് പറഞ്ഞാല്‍ തന്നെ വോട്ട് കിട്ടും; കൂടുതല്‍ കേരള കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയിലെത്തും; നിലമ്പൂരിൽ ബിജെപി സ്ഥാനാർത്ഥിയായി മത്സരിക്കുന്നത് അഭിമാനത്തോടെയെന്ന് അഡ്വ. മോഹൻ ജോര്‍ജ്

Spread the love

നിലമ്പൂർ: ഉപതെരഞ്ഞെടുപ്പില്‍ നിലമ്പൂരിലെ ബിജെപി സ്ഥാനാർത്ഥിയായി മത്സരിക്കുന്നത് അഭിമാനത്തോടെയെന്ന് അഡ്വക്കേറ്റ് മോഹൻ ജോർജ്.

പലരും ബിജെപിയില്‍ ചേരാൻ ആഗ്രഹിക്കുന്നുണ്ട്.
മോദിയുടെ പേര് പറഞ്ഞാല്‍ തന്നെ തനിക്ക് വോട്ട് കിട്ടുമെന്നും മോഹൻ ജോർജ് പറഞ്ഞു.

കെ എസ് സി വിദ്യാർത്ഥി രാഷ്ട്രീയം മുതല്‍ താൻ പൊതുപ്രവർത്തനരംഗത്തുണ്ട്. മലബാറില്‍ നിന്നുള്ള പ്രതിനിധി എന്ന നിലയില്‍ നേരത്തെ തന്നെ ജനറല്‍ സെക്രട്ടറിയായിരുന്നു.അന്ന് പാർട്ടിയിലുണ്ടായിരുന്നവർ ബിജെപിയില്‍ ചേരാൻ പറഞ്ഞുവെന്നും മോഹൻ ജോർജ് പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രാഷ്ട്രീയം തീരുമാനിക്കുന്നത് സാഹചര്യങ്ങള്‍ക്കനുസരിച്ചാണ്. നിലമ്പൂർ മണ്ഡലത്തില്‍ നല്ല പ്രതീക്ഷയാണ് വെക്കുന്നത്. പല കേരള കോണ്‍ഗ്രസ് നേതാക്കളും തന്നെ ബന്ധപ്പെടുന്നുണ്ട്. വരും ദിവസങ്ങളില്‍ കൂടുതല്‍ നേതാക്കള്‍ ബിജെപിയിലേക്ക് എത്തും.

പി.വി. അൻവർ നിലമ്പൂരില്‍ ശക്തനായ സ്ഥാനാർത്ഥിയാണ്. വോട്ട് ചെയ്യുന്നത് ജനങ്ങളാണ്. ജനങ്ങള്‍ തീരുമാനിക്കട്ടെ ആര് നിലമ്പൂരിനെ നയിക്കണമെന്ന്. ബിജെപി സംസ്ഥാനത്ത് ശക്തമായി കൊണ്ടിരിക്കുകയാണ്. ജനങ്ങളും മാറി ചിന്തിക്കുകയാണെന്നും മോഹൻ ജോർജ് പറഞ്ഞു.