
ആകാശപ്പാതയിലെ അഴിമതിയും നിർമ്മാണ തകരാറും തെളിഞ്ഞു.. കൊട്ടിഘോഷിച്ച് ആരംഭിച്ച നിർമ്മിതിയുടെ അഴിമതിക്കും നിർമ്മാണവൈകല്യത്തിനും കോട്ടയം എംഎൽഎ ഉത്തരം പറയണം, സർക്കാരിനുണ്ടായ മുഴുവൻ നഷ്ടവും തിരിച്ചടക്കണമെന്നും അഡ്വ. കെ അനിൽകുമാർ
കോട്ടയം: ആകാശപ്പാതയെന്ന പേരിൽ കൊട്ടിഘോഷിച്ച് ആരംഭിച്ച നിർമ്മിതിയുടെ അഴിമതിക്കും നിർമ്മാണവൈകല്യത്തിനും കോട്ടയം എംഎൽഎ ഉത്തരം പറയണമെന്ന് സിപിഐഎം സംസ്ഥാന കമ്മറ്റിയംഗം അഡ്വ.കെ.അനിൽകുമാർ.
സർക്കാരിനുണ്ടായ മുഴുവൻ നഷ്ടവും തിരിച്ചടക്കണം. മന്ത്രിയായിരിക്കെ സ്ഥലമേറ്റെടുക്കാതെ ധൃതിയിൽ നിർമ്മാണമാരംഭിച്ചതോടെ ആകാശപ്പാതയുടെ ഡിസൈൻ മാറ്റി ശാസ്ത്രി റോഡിൽ തൂൺ നിർമ്മിച്ചതാണ്
മേൽക്കൂര ഏച്ചുകെട്ടാനിടയാക്കിയത്.
അതോടെ നിർമ്മാണം സ്തംഭിച്ചത് പദ്ധതിയുടെ ജനിതക വൈകല്യം മൂലമാണ്. ഹൈക്കോടതിയാണ്
നിർമ്മാണം പരിശോധിക്കാൻ സാങ്കേതിക വിദഗ്ദരെ നിശ്ചയിച്ചത്. സംസ്ഥാന സർക്കാരിൻ്റെ കീഴിലുള്ള ഏജൻസിയാണ് പാലക്കാട് ഐഐടി എന്നാണോ എംഎൽഎ വാദിക്കുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

മദിരാശിയിലെ സ്ട്രക്ചറൽ എൻജിനീയറിംഗ് പഠന സ്ഥാപനവും കൂടി ഹൈക്കോടതിയുടെ മാർഗ്ഗ നിർദ്ദേശത്തിൽ നടത്തിയ പഠന റിപ്പോർട്ട് ഈ തട്ടിക്കൂട്ട് പദ്ധതിയിലെ അഴിമതിക്ക് തെളിവാണ്. എട്ടു വർഷം കൊണ്ട് തുരുമ്പെടുത്ത് നശിച്ചതാണെന്ന എംഎൽഎയുടെ വാദം വിചിത്രമാണ്. അപകടമൊഴിവാക്കാൻ അത് ഉടൻ നീക്കണം.
കേരള സർക്കാർ ഇടപെട് ഊരാളുങ്കൽ ലേബർ സൊസൈറ്റിയെ നിർമ്മാണം ഏല്പിക്കാൻ ശ്രമിച്ചുവെന്ന എംഎൽഎയുടെ വാദം തെളിയിക്കാൻ ഒരു രേഖയെങ്കിലും ഹാജരാക്കണം. ഏതു നുണയും കോട്ടയത്ത് ചിലവാക്കാമെന്ന അഹന്ത എംഎൽഎയ്ക്കുണ്ട്.
എന്നാൽ, ആകാശപ്പാത പോലെ തുരുമ്പെടുത്ത ബുദ്ധിയാണ് ഊരാളുങ്കലിൻ്റെ പേര് വലിച്ചിഴക്കുന്നതിലുള്ളത്. അടിയന്തിരമായി വിജിലൻസ് അന്വേഷണത്തിന് സംസ്ഥാന സർക്കാർ തയ്യാറാകണം. എൽഡിഎഫിൻ്റെ വികസന മാതൃകക്ക് തൃശൂരിലെ ആകാശപ്പാത കാണാം.
കോട്ടയം മണ്ഡലത്തിൽ പൂർത്തിയാകാതെ അവശേഷിക്കുന്ന വാട്ടർ ഹബ്ബും കോടിമത രണ്ടാം പാലവും വികല വികസന കാഴ്ചപ്പാടിൻ്റെ സാക്ഷ്യപത്രങ്ങളുമാണ്. അതിന് സംസ്ഥാന സർക്കാരിനെ കുറ്റം പറഞ്ഞിരിക്കുന്നത് അപമാനകരമാണെന്നും എംഎൽഎ തിരിച്ചറിയണം.