ജനാധിപത്യവും പൗരാവകാശവും പൂത്തുലയുന്ന കാലത്താണ് ചാനലുകളുടെ സംപ്രേഷണം വിലക്കിയത് ; അടിയന്തരാവസ്ഥ കാലത്ത് പോലും കേരളത്തിൽ ഒരുപത്രവും പൂട്ടിയിട്ടില്ല ; മാധ്യമ വിലക്കിനെതിരെ ആഞ്ഞടിച്ച് അഡ്വ. എ ജയശങ്കർ രംഗത്ത്
സ്വന്തം ലേഖകൻ
തിരുവനന്തപുരം: ആർ.എസ്.എസിനും ഡൽഹി പൊലീസിനുമെതിരായ വാർത്തകൾ സംപ്രേഷണം ചെയ്തുവെന്ന് ആരോപിച്ച് രാജ്യത്തെ തന്നെ മുൻനിര ചാനലുകളായ ഏഷ്യാനെറ്റ് ന്യൂസിന്റേയും മീഡിയ വണ്ണിന്റേയും സംപ്രേക്ഷണം വെള്ളിയാഴ്ച രാത്രി 7.30 മുതൽ 48 മണിക്കൂർ നേരത്തേക്ക് നിർത്തിവെയ്ക്കാൻ കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം ഉത്തരവിട്ടത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ഡൽഹിയിലുണ്ടായ കലാപം റിപ്പോർട്ട് ചെയ്‌പ്പോൾ വാർത്താ വിതരണ സംപ്രേക്ഷണ ചട്ടങ്ങൾ ലംഘിച്ചുവെന്ന് ആരോപിച്ചായിരുന്നു നടപടി.
അതേസമയം ശനിയാഴ്ച പുലർച്ചെ മുതൽ എഷ്യാനെറ്റ് സംപ്രേഷണം പുനരാരംഭിച്ചിട്ടുണ്ട്. വെള്ളിയാഴ്ച രാത്രി 7.30 മുതൽ 48 മണിക്കൂർ ആണ് നിരോധനം എന്ന് വ്യക്തമാക്കിയാണ് മന്ത്രാലയം ഉത്തരവിറക്കിയതെങ്കിലും പുലർച്ചെ 1.30 മുതൽ എഷ്യാനെറ്റ് വീണ്ടും സംപ്രേക്ഷണം ആരംഭിച്ചിട്ടുണ്ട്.എന്നാൽ മീഡിയ വണിന്റെ വിലക്ക് ഇപ്പോഴും നീക്കിയിട്ടില്ല.
Whatsapp Group 1 | Whatsapp Group 2 |Telegram Group
അപ്രർതീക്ഷിത മാധ്യമ വിലക്കിനെതിരെ സംസ്ഥാനത്ത് വൻ പ്രതിഷേധമാണ് ഉയർന്നിരിക്കുന്നത്. ഇതോടെ അഡ്വ. എ ജയശങ്കറും രംഗത്ത് വന്നിരിക്കുകയാണ്. ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേദം പ്രതിഷേധം അറിയിച്ചിരിക്കുന്നത്.
അഡ്വ.എ ശങ്കറിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം
ദിവാൻ രാജഗോപാലാചാരി സ്വദേശാഭിമാനി പത്രം പൂട്ടിക്കുകയും പത്രാധിപർ രാമകൃഷ്ണപിളളയെ നാടുകടത്തുകയും ചെയ്തതായി സാമൂഹ്യ പാഠപുസ്തകത്തിൽ വായിച്ചിട്ടുണ്ട്. സചിവോത്തമൻ സിപി രാമസ്വാമി അയ്യർ മലയാള മനോരമ മുദ്ര വെച്ചു മാമ്മൻ മാപ്പിളയെയും മകനെയും തുറുങ്കിലടച്ചു എന്നുമുണ്ട് ചരിത്രം. പക്ഷേ അതൊക്കെ രാജഭരണ കാലത്ത് നടന്ന കാര്യങ്ങളാണ്.മൗലികാവകാശങ്ങൾ സസ്‌പെൻഡ് ചെയ്ത് സെൻസർഷിപ്പ് ഏർപ്പെടുത്തിയ അടിയന്തരാവസ്ഥ കാലത്തു പോലും കേരളത്തിൽ ഒരു പത്രവും പൂട്ടിയിട്ടില്ല. ദേശാഭിമാനി പോലുള്ള ജിഹ്വകൾ അന്നും പുറത്തിറങ്ങിയിരുന്നു.
ജനാധിപത്യവും പൗരാവകാശങ്ങളും പൂത്തുലയുന്ന ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിൽ, ഇതാ രണ്ടു മലയാളം ചാനലുകളുടെ സംപ്രേഷണം 48 മണിക്കൂർ നേരത്തേക്ക് വിലക്കിയിരിക്കുന്നു.ഡൽഹി കലാപ വേളയിൽ സാമുദായിക വിദ്വേഷം പരത്തും വിധം വാർത്തകൾ സംപ്രേഷണം ചെയ്തു എന്നാണ് ആരോപണം. ശിക്ഷ വിധിച്ചതും നടപ്പാക്കിയതും വെള്ളിയാഴ്ച വൈകുന്നേരം ആയതുകൊണ്ട് കോടതിയിൽ പോകാനും കഴിയാതെ വന്നു.
ഇടതു വലതു ഭേദമന്യേ ബുദ്ധിജീവികളും നേതാക്കളും സംപ്രേഷണ വിലക്കിനെ രൂക്ഷമായി വിമർശിക്കുന്നു. കേന്ദ്ര സർക്കാരാണെങ്കിൽ അമ്മിക്കുഴവിക്കു കാറ്റു പിടിച്ചപോലെ തുടരുന്നു.കർണാടകത്തിൽ നിന്നുള്ള ബിജെപി എംപിയാണ് ഏഷ്യാനെറ്റ് ന്യൂസ് ചാനലിന്റെ പ്രധാന മുതലാളി രാജീവ് ചന്ദ്രശേഖർ. ടിയാന് ദൽഹിയിൽ യാതൊരു പിടിയുമില്ല എന്ന് ഇതോടെ വ്യക്തമായി. പീപ്പിളും ജയ്ഹിന്ദും വരെ നിരങ്കുശം വാർത്ത കൊടുക്കമ്പോഴാണ്, ഏഷ്യാനെറ്റ് ന്യൂസിനെ വിലക്കിയത്.