play-sharp-fill
വിവാദക്കേസുകളിൽ മിന്നും വിജയം: തുടർച്ചയായി നാലു കൊലക്കേസിൽ പ്രതികൾക്ക് ശിക്ഷ ഉറപ്പാക്കി പബ്ലിക്ക് പ്രോസിക്യൂട്ടർ ഗിരിജ ബിജു; മൂർച്ചയേറിയ വാദങ്ങളുമായി മിന്നിത്തിളങ്ങുന്നു

വിവാദക്കേസുകളിൽ മിന്നും വിജയം: തുടർച്ചയായി നാലു കൊലക്കേസിൽ പ്രതികൾക്ക് ശിക്ഷ ഉറപ്പാക്കി പബ്ലിക്ക് പ്രോസിക്യൂട്ടർ ഗിരിജ ബിജു; മൂർച്ചയേറിയ വാദങ്ങളുമായി മിന്നിത്തിളങ്ങുന്നു

സ്വന്തം ലേഖകൻ
കോട്ടയം: വിവാദക്കേസുകളിൽ വിജയം തുടർച്ചയായി പബ്ലിക്ക് പ്രോസിക്യൂട്ടർ അഡ്വ.ഗിരിജ ബിജു. തുടർച്ചയായ നാലാമത്തെ കേസിലാണ് ഇപ്പോൾ ഗിരിജയുടെ വാദങ്ങൾ കോടതി അംഗീകരിച്ചിരിക്കുന്നത്. നഗരമധ്യത്തിൽ ലൈംഗിക തൊഴിലാളിയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയ്ക്ക് ഇരട്ടജീവപര്യന്തം അടക്കം വിധിച്ചത് ഗിരിജയുടെ വാദങ്ങളെ തുടർന്നായിരുന്നു.
2014 ജനുവരിയിൽ പ്ത്തനംതിട്ട ളാഹ സ്വദേശിയും ലൈംഗിക തൊഴിലാളിയുമായ ശാലിനിയെ (38) കൊലപ്പെടുത്തിയ കേസിലെ പ്രതി തിരുവനന്തപുരം സ്വദേശിയായ രാധ(52) കൊലപ്പെടുത്തിയെന്നായിരുന്നു കേസ്. ഈ കേസിൽ രാധയ്ക്ക് ജീവപര്യന്തം ശിക്ഷയാണ് ലഭിച്ചത്.
കഞ്ചാവ് കച്ചവടക്കാരനും പനച്ചിക്കാട് വെള്ളുത്തുരുത്തി പെരിഞ്ചേരിക്കുന്നേൽ കുന്നേൽ വീട്ടിൽ ആഷ്‌ലി സോമനെ (മോനിച്ചൻ -39) അയൽവാസിയെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ ഇരട്ടജീവപര്യന്തമാണ് ശിക്ഷ വിധിച്ചത്. 2011 ജൂലായിൽ അൽവാസിയായ ശിവശൈലത്തിൽ വീട്ടിൽ കുമാരനെ (47) വീട്ടുമുറ്റത്തിട്ട് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് കേസ്.
പാലാ ബിഷപ്പിന്റെ സ്‌കോർപ്പിയോ മോഷ്ടിക്കുകയും ഡ്രൈവറെ തട്ടിക്കൊണ്ടു പോകുകയും ചെയ്ത കേസിലെ പ്രതികൾക്ക് പതിനഞ്ചു വർഷം കഠിന തടവാണ് ലഭിച്ചത്. കാഞ്ഞിരപ്പള്ളി പുലിയത്താനയിൽ അജ്മൽ, നെല്ലിമല രാജേഷ്, മൈക്കിൾ (ലെയ്സൺ), വെണ്ണിലത്ത് വീട്ടിൽ അൻസാരി, രാമച്ചനാട്ട് വീട്ടിൽ എബ്രഹാം (ദീപു), പുളിമൂട്ടിൽ വീട്ടിൽ താഹ എന്നിവരെയാണ് ശിക്ഷിച്ചത്. ഏറ്റുമാനൂരിൽ സെൽവി എന്ന യുവതി തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസിൽ ഭർത്താവിനെയും ശിക്ഷിച്ചത് പ്രോസിക്യൂഷന്റെ തൊപ്പിയിൽ പൊൻതൂവലായി.