video
play-sharp-fill

മീന്‍ വാങ്ങാനിറങ്ങിയ മകള്‍ക്കു 500 രൂപ പിഴയിട്ട് പൊലീസ്; എടിഎം കാര്‍ഡ് ഉപയോഗിച്ച് പിഴയൊടുക്കിയതിനുശേഷം പോയാല്‍ മതിയെന്ന് അറിയിച്ചതോടെ യുവതി അഭിഭാഷകയായ അമ്മയെ വിളിച്ചു വരുത്തി; ആഡംബര കാറില്‍ വന്നിറങ്ങിയ അമ്മ നടുറോഡ് പൂരപ്പറമ്പാക്കി; പൊലീസിന് നേരെയുള്ള അസഭ്യം പറച്ചിലിനും ഭീഷണിപ്പെടുത്തലിനും ഒടുവില്‍ അമ്മയും മകളും ഒളിവില്‍

Spread the love

സ്വന്തം ലേഖകന്‍

ചെന്നൈ: ലോക്ക്ഡൗണ്‍ നിയന്ത്രണം ലംഘിച്ച മകള്‍ക്കെതിരെ കേസ് എടുത്തതിന് പൊലീസിനെ അസഭ്യം പറഞ്ഞ അഭിഭാഷകയ്ക്കെതിരെ കേസ്. ചെന്നൈ ചെത്പേട്ടിലാണ് സംഭവം. ഇതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.

മാസ്‌ക് വയ്ക്കാതെ, കൃത്യമായ രേഖകളില്ലാതെ കാറുമായി മീന്‍ വാങ്ങാനിറങ്ങിയ മകള്‍ക്കു 500 രൂപ പിഴയിട്ടതാണ് സംഭവങ്ങള്‍ക്ക് തുടക്കം കുറിച്ചത്. എടിഎം കാര്‍ഡ് ഉപയോഗിച്ച് പിഴയൊടുക്കിയതിനുശേഷം പോയാല്‍ മതിയെന്ന് അറിയിച്ചതോടെ യുവതി അമ്മയായ അഭിഭാഷക തനൂജ കന്തുലയെ വിളിച്ചുവരുത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആഡംബരകാറില്‍ വന്നിറങ്ങിയ തനൂജ പൊലീസുകാരെ കേട്ടാലറയ്ക്കുന്ന അസഭ്യം പറയുകയും തൊപ്പി തെറുപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.

ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിച്ചതോടെ ട്രാഫിക് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരന്‍ പരാതി നല്‍കി. ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തല്‍, പകര്‍ച്ചവ്യാധി തടയല്‍ നിയമം, സര്‍ക്കാര്‍ ജീവനക്കാര്‍ക്കെതിരെ വധഭീഷണി മുഴക്കല്‍, അസഭ്യവര്‍ഷം നടത്തല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണു കേസ്. കേസെടുത്തതിനെ തുടര്‍ന്ന് അമ്മയും മകളും ഒളിവിലാണ്.