ആടുകളെ ടൗണിലേക്ക് അഴിച്ചുവിട്ട വിദേശ വനിതയ്ക്ക് കനത്ത പിഴയിട്ട് പഞ്ചായത്ത് അധികൃതർ.

Spread the love

പൂഞ്ഞാർ: ആടുകളെ ടൗണിലേക്ക് അഴിച്ചുവിട്ട വിദേശ വനിതയ്ക്ക് കനത്ത പിഴയിട്ട് പഞ്ചായത്ത് അധികൃതർ. തെക്കേക്കര പഞ്ചായത്തില്‍ വ്യാപാരികള്‍ക്കും നാട്ടുകാർക്കും ശല്യമായിരുന്ന ആടുകളെ പഞ്ചായത്ത് അധികൃതർ പിഴ ചുമത്തി വിദേശ വനിതയ്ക്ക് തിരികെ നല്‍കി.

video
play-sharp-fill

ഒരു മാസം മുന്പ് പഞ്ചായത്ത് പ്രസിഡന്റ് മിനർവാ മോഹന്റെ നേതൃത്വത്തില്‍ ഭരണസമിതി വിദേശ വനിതയ്ക്ക് നോട്ടീസ് നല്‍കി ആടുകളെ അഴിച്ചുവിടുന്നതു വിലക്കിയിരുന്നു.

എന്നാല്‍ വീണ്ടും ആടുകളെ അഴിച്ചു വിടുകയും സമീപവാസികളുടെ കൃഷിയിടങ്ങളില്‍ കയറി കൃഷിയും ചെടികളും തിന്നു നശിപ്പിക്കുകയും ചെയ്തതിനെത്തുടർന്ന് പഞ്ചായത്ത് ഭരണസമിതി താലൂക്ക് സഭയില്‍ വിഷയം അവതരിപ്പിക്കുകയും ആടുകളെ പിടിച്ചുകെട്ടി സംരക്ഷിച്ചതിനു ശേഷം ഏഴു ദിവസത്തിനു ശേഷം ലേലം ചെയ്യാൻ തഹസില്‍ദാർ അനുവാദം കൊടുക്കുകയും ചെയ്തിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ ദിവസം വീണ്ടും ആടുകള്‍ കൂട്ടത്തോടെ ടൗണിലെത്തിയതോടെ പഞ്ചായത്ത് അധികൃതർ ആടുകളെ പിടിച്ചുകെട്ടി സംരക്ഷിച്ചു. ലേലം ചെയ്യാൻ പോകുന്ന വിവരം ആടുകളുടെ ഉടമയായ വിദേശ വനിതയെ അറിയിക്കുകയും അവരെത്തി പിഴ ഒടുക്കി ആടുകളെ കൊണ്ടുപോകുകുയം ചെയ്തു.

ഇനി മേലില്‍ ആടുകളെ ടൗണിലേക്ക് അഴിച്ചുവിടുകയില്ലന്ന് എഗ്രിമെന്റ് ഒപ്പിട്ടു വാങ്ങിയെന്ന് പഞ്ചായത്ത് പ്രസിഡന്റ് മിനർവാ മോഹൻ പറഞ്ഞു.