
കോട്ടയം: മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ രക്ഷാ പ്രവര്‍ത്തനം വൈകി
വീട്ടമ്മ മരണപ്പെട്ടതിന്റെ ഉത്തരവവദിത്വത്തില്‍ നിന്നും മന്ത്രിമാരായ
വീണാ ജോര്‍ജിനും വി.എന്‍.വാസവനും ഒഴിഞ്ഞുമാറാനാകില്ലെന്ന് യു.ഡി.എഫ്.
ജില്ലാ കണ്‍വീനര്‍ ഫില്‍സണ്‍ മാത്യൂസ്.
മന്ത്രിമാര്‍ സംഭവത്തെ
നിസാരവല്‍ക്കരിച്ചതാണ് വീട്ടമ്മ ദാരുണമായി മരണമടയുന്നതിന്
കാരണമായത്.രണ്ടര മണിക്കൂറിന് ശേഷം വീട്ടമ്മയെ പുറത്തെടുക്കുമ്പോഴും
ജീവനുണ്ടായിരുന്നു.
അടച്ചിട്ട ശൗചാലയമാണെന്ന മന്ത്രിമാരുടെ വാദം
തെറ്റാണന്നതിന്റെ തെളിവാണ് ശൗചാലയത്തില്‍ ജലവും വൈദ്യുതിയും
ഉണ്ടായിരുന്നുവെന്നത്.മെഡിക്കല്‍ കോളജ് അധികൃതരുടെ അനാസ്ഥ മാത്രമാണ്
ദുരന്തത്തിന് വഴി തെളിച്ചത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
മെഡിക്കല്‍ കോളജില്‍ നടക്കുന്ന നിയമനങ്ങളിലും
നിര്‍മാണ പ്രവര്‍ത്തനങ്ങളിലും വലിയ അഴിമതിയാണ് നടക്കുന്നത്.മരണമടഞ്ഞ
വീട്ടമ്മയുടെ കുടുംബത്തിന് ഉചിതമായ നഷ്ടപരിഹാരം നല്‍കണമെന്നും ഫല്‍സണ്‍
മാത്യൂസ് ആവശ്യപ്പെട്ടു.