ഭാരതീയ അഭിഭാഷക പരിഷത്തിന്റെ സംസ്ഥാന സമ്മേളനം ജസ്റ്റീസ് ദേവൻ രാമചന്ദ്രൻ ഉദ്ഘാടം ചെയ്തു

ഭാരതീയ അഭിഭാഷക പരിഷത്തിന്റെ സംസ്ഥാന സമ്മേളനം ജസ്റ്റീസ് ദേവൻ രാമചന്ദ്രൻ ഉദ്ഘാടം ചെയ്തു

സ്വന്തം ലേഖകൻ

കോട്ടയം: ഭാരതീയ അഭിഭാഷക പരിഷത്തിൻ്റെ സംസ്ഥാന സമ്മേളനം
ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ കോട്ടയത്ത് ഉദ്ഘാടനം ചെയ്തു. ഭാരതീയ അഭിഭാഷക പരിഷത്ത് നടത്തുന്ന പ്രവർത്തനങ്ങളിൽ സന്തുഷ്ടനാണെന്നും
 ഭാരതീയമായ മൂല്യങ്ങളിൽ അധിഷ്ഠിതമായ നിയമ രൂപീകരണമാണ് ഡോ.ബി.ആർ അംബേദ്കറും മറ്റും വിഭാവനം ചെയ്തിട്ടുള്ളതെന്നും അഭിഭാഷക മേഖലയിൽ മൂല്യവൽക്കരണം കാത്തു സൂക്ഷിക്കുന്ന ഭാരതിയ അഭിഭാഷക പരിഷത്ത് നിയമ രംഗത്ത് സജീവമായ വ്യക്തിത്വങ്ങളെ സൃഷ്ടിക്കണമെന്നും അദ്ദേഹം പറഞ്ഞു.ഉദ്ഘാടന യോഗത്തിൽ സംസ്ഥാന പ്രസിഡന്റ് അഡ്വ.വിളക്കുടി എസ് രാജേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. അഡ്വ അനിൽ ഐക്കര, അഡ്വ.ബി.അശോക്, അഡ്വ.ആർ.രാജേന്ദ്രൻ, അഡ്വ.ആർ രമേശ് കുമാർ, അഡ്വ. സി.കെ.ശ്രീനിവാസൻ,അഡ്വ.ശ്രീനിവാസ് പൈ തുടങ്ങിയവർ സംസാരിച്ചു.
തുടർന്നു നടന്ന മുഖ്യ പ്രഭാഷണ സഭയിൽ കേസരി മുഖ്യപത്രാധിപർ ഡോ. എൻ ആർ മധു ‘ ‘കേരള നവോത്ഥാനം : നാൾവഴികൾ’ എന്ന വിഷയത്തിൽ പ്രഭാഷണം നടത്തി.

കേരള നവോത്ഥാനം ആരംഭിക്കുന്നത് അയ്യാ വൈകുണ്ഠ സ്വാമികളിൽ നിന്നാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. അദ്ദേഹം ശ്രീനാരായണ ഗുരുവിനും ചട്ടമ്പി സ്വാമികൾക്കും, അയ്യങ്കാളിയ്ക്കും പ്രചോദനം നൽകിയ ഗുരുസ്ഥാനീയനായിരുന്നു. അദ്ദേഹത്തെ തമസ്ക്കരിക്കുന്നവരാണിന്ന് പോലീസിനെ ഉപയോഗിച്ച് തല്ലിച്ചതച്ച് നവോത്ഥാനമെന്ന പദത്തെ തന്നെ അപമാനിക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അഭിഭാഷകരുടെ ഇത്തരം കൂട്ടായ്മകൾ യഥാർത്ഥ നവോത്ഥാനത്തെ ഉണർത്തണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അഭിഭാഷക പരിഷത്തിൻ്റെ പ്രളയ സഹായ നിധി ഉദ്ഘാടനം അഡ്വ ഡി ഭരത്കുമാർ സേവാഭാരതിയ്ക്ക് നൽകിക്കൊണ്ട് നിർവ്വഹിച്ചു. അഭിഭാഷക പരിഷത്ത് ഡയറക്ടറി പ്രസിദ്ധീകരണം അസിസ്റ്റൻ്റ് സോളിസിറ്റർ ജനറൽ അഡ്വ. പി.വിജയകുമാർ നിർവ്വഹിച്ചു. പ്രമേയ സഭയിൽ ദേശീയ നിർവ്വാഹക സമിതിയംഗം അഡ്വ. എം എ വിനോദ് പ്രമേയം അവതരിപ്പിച്ചു. പ്രമേയത്തിൽ പുല്വാമ ആക്രമണത്തെ തുടർന്നുണ്ടായ ശക്തമായ നടപടികളിൽ ഭാരതത്തിനുള്ളിൽ നിന്ന് കൊണ്ട് ഭാരതത്തിനെതിരെ അഭിപ്രായം പറയുന്നവരെ ഒറ്റപ്പെടുത്തണമെന്ന് അഭ്യർത്ഥിച്ചു. അഡ്വ എ പ്രതീഷ് നന്ദി പറഞ്ഞു
തുടർപ്രവർത്തനങ്ങൾക്കായി പുതിയ ഭാരവാഹികളെ നിശ്ചയിച്ചു. അഡ്വ. വിളക്കുടി എസ് രാജേന്ദ്രൻ പ്രസിഡൻ്റായും അഡ്വ. ബി അശോക് ജനറൽ സെക്രട്ടറിയായും തെരഞ്ഞെടുക്കപ്പെട്ടു.