
രാജ്യത്ത് കുട്ടികളെ ദത്തെടുക്കാൻ കാത്തിരിക്കുന്ന ദമ്പതികളുടെ എണ്ണം വർധിക്കുന്നു, എന്നാൽ ദത്തെടുക്കാൻ യോഗ്യരായ കുട്ടികളുടെ എണ്ണം വളരെക്കുറവും. 36,381 ദമ്പതികളാണ് അംഗീകൃത ഏജൻസികളിൽ റജിസ്‌റ്റർ ചെയ്തു കാത്തിരിക്കുന്നത്. എന്നാൽ, ദത്തെടുക്കൽ നടപടികൾ പൂർത്തിയാക്കാൻ കാത്തുനിൽക്കുന്ന കുട്ടികളുടെ എണ്ണം 2,652 മാ ത്രം. സെൻട്രൽ അഡോപ്ഷൻ റിസോഴ്സ് അതോറിറ്റിയുടെയും വിവിധ ഏജൻസി കളുടെയും രേഖകളിലാണ് ഈ കണക്കുകൾ.
കുട്ടികളെ ദത്തെടുക്കുന്നതിനു ശരാശരി മൂന്നര വർഷം വരെ കാലതാമസം ഉണ്ടാകുന്നു. കൂടുതൽ കുട്ടികൾ പട്ടികയിൽ ഉണ്ടെങ്കിലും ഏറെ കടമ്പകൾ കടന്ന് ദത്തെടുക്കലിന് അനുമതി ലഭിക്കുന്നവരുടെ എണ്ണം കുറവാണ്.
2021ൽ റജിസ്റ്റർ ചെയ്ത ദമ്പതികളുടെ എണ്ണം 26,734 ആയിരുന്നു. അന്നു കുട്ടികളുടെ എണ്ണം 2,430. അനാഥരായവരും ഉപേക്ഷിക്കപ്പെട്ടവരുമായ കുട്ടികളുടെ എണ്ണം ഇരുപതിനായിരത്തിലേറെ ഉണ്ടെന്നാണു പൊതുവായ കണക്ക്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ജയിൽവാസം അനുഭവിക്കുന്ന മാതാപിതാക്കളുടെ കുട്ടികളും ഇക്കൂട്ടത്തിൽ ഉൾപ്പെടും. എന്നാൽ, നിയമത്തിലെ നൂലാ മാലകൾ മൂലം യോഗ്യരായ കുട്ടി കളുടെ തിരഞ്ഞെടുപ്പ് വൈകുന്നുണ്ട്.
2024-25ൽ ഇന്ത്യയിൽ 4,515 കുട്ടികൾ ദത്തെടുക്കപ്പെട്ടിട്ടുണ്ടെന്നും 12 വർഷത്തിനുള്ളി ലെ ഏറ്റവും ഉയർന്ന സംഖ്യയാണ് ഇതെന്നുമാണ് അധികൃതരുടെ വിശദീകരണം.