പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കൂട്ടബലാത്സംഗത്തിനിരയാക്കി; മുങ്ങി നടന്നത് മൂന്നുവര്‍ഷം;ഒളിവിൽ കഴിഞ്ഞത് ഗുണ്ടാനേതാവിനൊപ്പം, ഒടുവിൽ പിടികൂടി പൊലീസ്

Spread the love

പത്തനംതിട്ട:പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കൂട്ടബലാത്സംഗത്തിനിരയാക്കി കേസിൽ മൂന്ന് വർഷമായി ഒളിവിൽ കഴിഞ്ഞ പ്രതിയെ തമിഴ്നാട്ടിലെത്തി സാഹസികമായി പിടികൂടി അടൂർ പൊലീസ്. നൂറനാട് പാലമേൽ സ്വദേശി കൊച്ചുതറയിൽ വീട്ടിൽ മനോജാണ് (35) പിടിയിലായത്.

video
play-sharp-fill

കൂട്ടബലാത്സംഗ കേസിൽ രണ്ടാം പ്രതിയായിരുന്നു മനോജ്. പത്തനംതിട്ട എസ്പി ആർ. ആനന്ദും കാരൈക്കുടി എഎസ്പി അനീഷ് പുരിയും സംയുക്തമായി നടത്തിയ ആസൂത്രണത്തിനൊടുവിലാണ് അടൂർ ഡിവൈഎസ്പിയുടെ കീഴിലെ പ്രത്യേക സംഘം തമിഴ്നാട്ടിലെ കാരേക്കുടി ഭാഗത്തുനിന്നും ഇയാളെ പിടികൂടിയത്.

2022 ലാണ് കേസിന് ആസ്പദമായ സംഭവം. അഞ്ച് പേർ ചേർന്ന് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീ‍ഡിപ്പിച്ചു. കേസിൽ മൂന്ന് പേരെ അതിവേഗ കോടതി ശിക്ഷിച്ചു. ഒരാളെ കോടതി വെറുതെ വിട്ടിരുന്നു. മൂന്നുപേര്‍ ഇപ്പോഴും ജയിൽ ശിക്ഷ അനുഭവിച്ചു വരുകയാണ്. രണ്ടാംപ്രതിയായ ആർ. മനോജ് അന്നു മുതൽ ഒളിവിലായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സ്ഥിരം ഉപയോഗിക്കുന്ന സിം കാർഡുകൾ ഉപേക്ഷിച്ചിരുന്നു. ഒളിവിൽ കഴിഞ്ഞ സമയം നാട്ടിൽ ആരെയും വിളിക്കാൻ ശ്രമിച്ചതുമില്ല. തുടർന്ന് പൊലീസ് നിരന്തരമായ അന്വേഷണത്തിന് ഒടുവിൽ അടുത്തിടെ തമിഴ്നാട് കാരേക്കുടി ഭാഗത്ത് മനോജ് ഉണ്ടെന്ന വിവരം ലഭിച്ചു.

തമിഴ്നാട്ടിലെ കാരേക്കുടിയിൽ കുപ്രസിദ്ധ ഗുണ്ടയ്ക്ക് ഒപ്പമായിരുന്നു താമസം. ഇവിടെ താമസിച്ച് വെൽഡിങ് ജോലി ചെയ്യുകയായിരുന്നുവെന്നും പൊലീസിന് വിവരം ലഭിച്ചു. ഇതോടെ പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി പി.ആനന്ദ് കാരേക്കുടി എഎസ്പി അനീഷ് പുരിയയുമായി ബന്ധപ്പെട്ട് സഹായം തേടി. തുടര്‍ന്ന് അടൂർ ഡിവൈഎസ്പി ജി.സന്തോഷ് കുമാറിന്‍റെ പൊലീസ് കാരൈക്കുടിയിലെ ഇയാളുടെ ഒളിസംങ്കേതത്തിൽ എത്തി. ഇതോടെ പ്രതി രക്ഷപ്പെടാൻ ശ്രമിച്ചു.

ഓടിച്ചിട്ട് കീഴ്പ്പെടുത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു. പിടിയിലായ മനോജിനെതിരെ വിവിധ സ്റ്റേഷനുകളിൽ ക്രിമിനൽ കേസുകളുണ്ട്.

2015 കാലയളവ് മുതൽ വിവിധ കോടതികള്‍ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചതും കൊലപാതക ശ്രമം, പിടിച്ചുപറി,സ്ത്രീപീഡനം തുടങ്ങിയ വിവിധ കേസുകളുടെ പ്രതിയുമായ പിടിയിലായ മനോജ്.

എസ്ഐ.സുരേഷ് ബാബു, എഎസ്ഐ കെ.ഗോപകുമാർ,സിപിഒ അമീഷ് എന്നിവർ അറസ്റ്റിന് നേതൃത്വം നൽകി.നൂറനാട് പൊലീസ് സ്റ്റേഷൻ മാത്രം മനോജിനെ നാലോളം കേസുകളിൽ പിടികിട്ടാപ്പുള്ളിയായി കോടതി പ്രഖ്യാപിച്ചിട്ടുണ്ട്.

ഒട്ടേറെ കേസുകളിൽ മനോജ് പ്രതിയാണെങ്കിലും പൊലീസിന്‍റെ വലയിൽ അകപ്പെടുന്നത് ആദ്യമായിട്ടാണെന്ന് അടൂർ ഡിവൈഎസ്പി ജി. സന്തോഷ് കുമാർ പറഞ്ഞു.