അടൂര്‍ ഇളമണ്ണൂരില്‍ കാറും ലോറിയും കൂട്ടിയിടിച്ച്‌ ഒരു സ്ത്രീ മരിച്ചു : തമിഴ്‌നാട് സ്വദേശിയാണ് മരിച്ചത്: 3 പേർക്ക് പരിക്കേറ്റു: ഇവരെ കോട്ടയം മെഡി.കോളജിലേക്ക് മാറ്റി.

Spread the love

പത്തനംതിട്ട :അടൂര്‍ ഇളമണ്ണൂരില്‍ കാറും ലോറിയും കൂട്ടിയിടിച്ച്‌ ഒരു സ്ത്രീ മരിച്ചു. തമിഴ്‌നാട്ടില്‍ നിന്നുള്ള കുടുംബം സഞ്ചരിച്ച കാറാണ് അപകടത്തില്‍പ്പെട്ടത്.
കാറില്‍ ഉണ്ടായിരുന്ന സ്ത്രീയാണ് മരിച്ചത്.

കാറില്‍ ഉണ്ടായിരുന്ന് മറ്റ് മൂന്നു പേര്‍ക്ക് പരുക്കേറ്റു. തിരുച്ചെന്തൂര്‍ സ്വദേശിനി കൊത്തൈ നാച്ചിയാര്‍ എന്ന 63 വയസുകാരിയാണ് മരിച്ചത്. ഇവരുടെ ബന്ധുക്കളായ രാമകൃഷ്ണന്‍ ഭാര്യ കൃഷ്ണവേണി മകന്‍ കസ്തൂരി രാജന്‍ എന്നിവര്‍ക്കാണ് പരുക്ക്.

പരുക്കേറ്റ മൂന്നു പേരെയും കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. രാമകൃഷ്ണന് ഗുരുവായൂരില്‍ ചികിത്സ കഴിഞ്ഞു മടങ്ങുമ്ബോള്‍ ഇളമണ്ണൂരില്‍

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തെങ്കാശിയില്‍ നിന്ന് വന്ന സിമന്റ് ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. കാറോടിച്ച കസ്തൂരി രാജന്‍ ഉറങ്ങിപ്പോയതാണ് അപകട കാരണം എന്നാണ് വിവരം